#emraanhashmi | ഓരോ തവണ അവിടെ ചുംബിക്കുമ്പോയും അത് കൊടുക്കണമായിരുന്നു, ഭാര്യയുടെ അത് നിറയെ ഇപ്പോള്‍......;ഇമ്രാന്‍ ഹാഷ്മി

#emraanhashmi | ഓരോ തവണ അവിടെ ചുംബിക്കുമ്പോയും അത് കൊടുക്കണമായിരുന്നു, ഭാര്യയുടെ അത് നിറയെ ഇപ്പോള്‍......;ഇമ്രാന്‍ ഹാഷ്മി
Jul 15, 2024 03:55 PM | By Athira V

ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. ആലിയ ഭട്ടും പൂജ ഭട്ടുമൊക്കെയുള്ള സിനിമാകുടുംബത്തില്‍ നിന്നുമാണ് ഇമ്രാന്‍ സിനിമയിലേക്ക് എത്തുന്നത്. തന്റെ സിനിമകളിലെ ചുംബന രംഗങ്ങള്‍ മൂലം സീരിയില്‍ കിസ്സര്‍ എന്ന ഇരട്ടപ്പേരും ഇമ്രാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ഓണ്‍ സ്‌ക്രീനിലെ ഇമ്രാനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ജീവിതത്തിലെ ഇമ്രാന്‍. സിനിമയെ വെല്ലുന്നൊരു പ്രണയ കഥയും ഇമ്രാന് പറയാനുണ്ട്. പര്‍വീണ്‍ ഷഹാനിയാണ് ഇമ്രാന്‍ ഭാര്യ. സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയമാണ് ഇമ്രാന്റേയും പര്‍വീണിന്റേയും.

ഇമ്രാന്‍ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പര്‍വീണുമായി പ്രണയത്തിയായിരുന്നു. 2002 ല്‍ അമ്മാവന്‍ മഹേഷ് ഭട്ടിന്റെ അസിസ്റ്റന്റ് ആയാണ് ഇമ്രാന്‍ സിനിമയിലെത്തുന്നത്. ഫൂട്ട്പാത്ത് ആയിരുന്നു ഇമ്രാന്റെ അരങ്ങേറ്റ സിനിമ.

സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായില്ലെങ്കിലും ഇമ്രാന്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെയാണ് മര്‍ഡര്‍ റിലീസാകുന്നത്. ഇമ്രാന്‍ കരിയറിലെ ഏറ്റവും വലിയ വിജയം. നൂറ് ദിവസത്തിലധികം ഓടിയ സിനിമയാണ് മര്‍ഡര്‍. പിന്നീട് ഇമ്രാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 


താര ജീവിതത്തിന്റെ സ്‌പോട്ട് ലൈറ്റ് ആഗ്രഹിക്കാത്ത, സ്വകാര്യ ജീവിതം ആഗ്രഹിക്കുന്നവരാണ് ഇമ്രാനും പര്‍വീണും. അതുകൊണ്ട് തന്നെ ഇരുവരും റെഡ് കാര്‍പ്പറ്റുകളിലും ബോളിവുഡിലെ ടോപ് ക്ലാസ് പാര്‍ട്ടികളിലൊന്നും മറ്റും എത്താറുമില്ല. ഇരുവരുടേയും വിവാഹവും വളരെ സ്വകാര്യമായ ചടങ്ങായിരുന്നു. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയിരുന്നത്. 

''ഞാന്‍ ഓഫ് സ്‌ക്രീനില്‍ തീര്‍ത്തും വ്യത്യസ്തനാണ്. ഞാന്‍ ഒട്ടും റൊമാന്റിക് അല്ല. വിവാഹ ശേഷം ഞാന്‍ പര്‍വീണിന് സമ്മാനങ്ങള്‍ നല്‍കുകയോ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടു പോവുകയോ ചെയ്തിട്ടില്ല'' എന്നായിരുന്നു ഇമ്രാന്‍ ഓഫ് സ്‌ക്രീനിലെ തന്നെക്കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞത്.

തന്റെ സീരിയല്‍ കിസ്സര്‍ ഇമേജിനെക്കുറിച്ചും ഇമ്രാന്‍ സംസാരിച്ചിരുന്നു. തന്റെ ചുംബന രംഗങ്ങള്‍ ഭാര്യയ്ക്ക് ഇപ്പോള്‍ പ്രശ്നമല്ലെന്നാണ് ഇമ്രാന്‍ പറയുന്നത്. ഇപ്പോള്‍ കാര്യമായി ഇടിക്കാറില്ലെന്ന് പറഞ്ഞ ഇമ്രാന്‍ പക്ഷെ നേരത്തെ ബാഗ് വച്ചാണ് അടിച്ചിരുന്നത് എന്നാണ് പറഞ്ഞത്. 

പക്ഷെ ഇപ്പോള്‍ ഇപ്പോള്‍ കൈ കൊണ്ടാണ് ഇടിക്കുന്നതെന്നുമായിരുന്നു ഇമ്രാന്‍ തമാശയായി പറഞ്ഞത്. കാലം പര്‍വീണിനെ ശാന്തയാക്കിയെന്നാണ് ഇമ്രാന്‍ പറയുന്നത്. അതേസമയം താനും ഭാര്യം തമ്മില്‍ ഒരു ഡീലുമുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. താന്‍ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്ന ഓരോ സിനിമയ്ക്കും പര്‍വീണിന് ഒരു ഹാന്‍ഡ് ബാഗ് സമ്മാനിക്കുമെന്നാണ് ഇമ്രാന്‍ മുമ്പൊരു അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞത്.

അങ്ങനെ ഇപ്പോള്‍ ഒരു അലമാര നിറയെ പര്‍വീണിന്റെ ബാഗുകളാണെന്നും താരം പറഞ്ഞിരുന്നു. 2010 ഫെബ്രുവരി മൂന്നിനാണ് ഇമ്രാനും പര്‍വീണിനും മകന്‍ ജനിക്കുന്നത്. അയാന്‍ എന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. എന്നാല്‍ അയാന് നാല് വയസുള്ളപ്പോള്‍ അവന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തി.

ഇമ്രാന്റെയും കുടുംബത്തിന്റേയും ജീവിതം മാറ്റി മറിച്ച വാര്‍ത്തയായിരുന്നു അത്. മകന്റെ ചികിത്സയ്ക്കായി താരം ബോളിവുഡും സിനിമയുമൊക്കെ ഉപേക്ഷിച്ച് വിദേശത്ത് പോയിരുന്നു. പിന്നീട് തിരികെ വന്ന ഇമ്രാന്‍ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. 

#emraanhashmi #says #he #used #gift #handbag #his #wife #each #kissing #scene

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-