#Prithviraj | ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിൽ അതിഥികളായി പൃഥ്വിരാജും സുപ്രിയയും

#Prithviraj | ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിൽ അതിഥികളായി പൃഥ്വിരാജും സുപ്രിയയും
Jul 13, 2024 12:00 PM | By Susmitha Surendran

(moviemax.in)  അത്യാഡംബരവും താരസമ്പന്നവുമായ ചടങ്ങുകൾ കൊണ്ട് ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് അനന്ത് അംബാനി- രാധിക മെര്‍ച്ചന്‍റ് വിവാഹം.

ലോക പ്രശസ്തരായ നിരവധി പ്രമുഖർ പങ്കെടുത്ത കല്യാണ മാമാങ്കം ഒരുപക്ഷേ ഇന്ത്യയിൽ ഇതാദ്യമാകും. ചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും.

 മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലെ താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ തുടങ്ങിയ താരങ്ങൾ നിറഞ്ഞു നിന്ന ആഘോഷങ്ങളിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും പങ്കെടുത്തിരുന്നു.

ദിൽ ധടക്നേ ദോ എന്ന ചിത്രത്തിലെ ഗാനത്തിന് വരനായ അനന്ത് അംബാനിക്കൊപ്പം രജനികാന്ത് നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികൾ മുൻനിർത്തി ജൂലായ് 12 മുതൽ 15 വരെ ട്രാഫിക് പൊലീസ് മുംബൈയിൽ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ് എന്നാണ് റിപ്പോർട്ടുകൾ.

#Prithviraj #Supriya #guests #AnandAmbani #Radhika #Merchant #wedding

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-