(moviemax.in) കരിയറിൽ നിലയുറപ്പിച്ച കാലം മുതൽ തന്റേതായ നിബന്ധനകളുള്ള താരമാണ് നയൻതാര. പ്രെെം ടെെമിൽ പല നടിമാരും ഇത്തരം നിബന്ധനകൾ വെക്കുമെങ്കിലും കാലക്രമേണ മാർക്കറ്റ് ഇടിയിയുമ്പോൾ നിബന്ധനകൾ ഇല്ലാതാകുന്നതാണ് പൊതുവെ കണ്ട് വരുന്ന രീതി. എന്നാൽ നയൻതാരയുടെ നിബന്ധനകൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. നടിയുടെ മാർക്കറ്റ് വാല്യൂ കുറഞ്ഞിട്ടില്ലെന്നതാണ് ഇതിന് കാരണം. കരിയറിൽ ഒരിക്കൽ മാത്രമാണ് നയൻതാരയ്ക്ക് വലിയ വീഴ്ച വന്നത്. ഇതിന് ശേഷമുള്ള തിരിച്ച് വരവിൽ മുമ്പത്തേക്കാൾ താരമൂല്യം നയൻതാരയ്ക്ക് ലഭിച്ചു.
ആദ്യ കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന നടിയാണ് നയൻതാര. ഒരു ഘട്ടത്തിൽ ഇത്തരം റോളുകളോടും കോസ്റ്റ്യൂമുകളോയും നടി നോ പറഞ്ഞു. സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യില്ലെന്നാണ് നയൻതാര ഇപ്പോൾ പറയുന്നത്. അന്നും ഇന്നും നയൻതാര വിട്ടുവീഴ്ച ചെയ്യാത്ത ഒരു കാര്യം പ്രതിഫലമാണ്. അപൂർവമായേ തന്റെ പ്രതിഫലം കുറയ്ക്കാൻ നയൻതാര തയ്യാറായിട്ടുള്ളൂ. അതും കഥ അത്രമാത്രം ഇഷ്ടപ്പെടുമ്പോൾ മാത്രം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നയൻതാരുടെ ഡിമാന്റുകൾ സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. സെറ്റിൽ തന്റെ രണ്ട് മക്കളെയും ഇവരുടെ ആയമാരെയും നയൻതാര കൊണ്ട് വരുന്നെന്നും ഇവരുടെ താമസ സൗകര്യമുൾപ്പെടെയുള്ള ചെലവുകൾ നിർമാതാവ് വഹിക്കേണ്ട സാഹചര്യമാണെന്നും സംസാരമുണ്ട്. ചില തമിഴ് ഫിലിം ജേർണലിസ്റ്റുകളാണ് ഈ വാദം ഉന്നയിച്ചത്. നയൻതാരയോ ഭർത്താവ് വിഘ്നേശ് ശിവനോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
മക്കളെയും കൊണ്ട് സെറ്റിലെത്തുന്ന നയൻതാരയുടെ ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നു. റിപ്പോർട്ടുകൾ പ്രചരിച്ചതോടെ നയൻതാരയ്ക്ക് നേരെ വ്യാപക വിമർശനം വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ ലൊല്ലു സഭ ജീവ. അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവരുടെ തന്നെ പ്രൊഡക്ഷനിലുള്ള സെറ്റിലേക്കാണോ മക്കളെ കൊണ്ട് വരുന്നതെന്ന് അറിയില്ല. അത് അറിയാതെ നമ്മൾ എന്തിന് സംസാരിക്കണം.
ഇപ്പോൾ അവർ ഇൻഡസ്ട്രിയിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ പറയാം. അവർ പ്രൊഡക്ഷനിലുണ്ട്. ഒരുപാട് സിനിമകൾ നിർമ്മിക്കുന്നു. കുട്ടികളുടേതെല്ലാം ചെറിയ ചെലവല്ലേ. വരുന്ന വരുമാനം വെച്ച് നോക്കുമ്പോൾ രണ്ട് കുഞ്ഞുങ്ങൾ രണ്ട് ഇഡ്ഡലി അധികം കഴിക്കുന്നതാണോ പ്രശ്നം. അഭിനേതാക്കളുടെ കയ്യിലായി സിനിമാ ലോകമെന്ന് എല്ലാവരും പറയുന്നു. അതിന് കാരണം പണ്ട് എവിഎം, വിജയവാഹിനി തുടങ്ങി വലിയ നിർമാതാക്കൾ നടത്തുന്ന പ്രൊഡക്ഷൻ കമ്പനികളാണ്. അവർ ആകെ പണം ഇൻവെസ്റ്റ് ചെയ്യും. അവരുടെ നിയന്ത്രണത്തിലായിരുന്നു സിനിമ.
ഇപ്പോൾ ഒരു ഹീറോയുടെ ഡേറ്റുണ്ടെങ്കിൽ ഫിനാൻഷ്യറെ ലഭിക്കും. അപ്പോൾ തന്നെ ഹീറോയുടെ വാല്യൂ കൂടുന്നു. അവരുടെ ഡേറ്റില്ലെങ്കിൽ ഫിനാൻസ് ലഭിക്കില്ല. ഇപ്പോൾ പ്രൊഡ്യൂസർ എന്നതിലുപരി ഓർഗനെെസർ ആയിരിക്കുന്നു. ഇതാണ് വ്യത്യാസം. ആരും ബഹുമാനിക്കാത്തതല്ല എന്നും ലൊല്ലു സഭ ജീവ പറഞ്ഞു. തിരെെ മാെഴിയിൽ സംസാരിക്കുകയായിരുന്നു നടൻ.
കരിയറിലെ തിരക്കുകളിലാണ് നയൻതാര. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. കന്നഡയിൽ ടോക്സിക്ക്, തമിഴിൽ മൂക്കുത്തി അമ്മൻ 2 എന്നീ വലിയ പ്രൊജക്ടുകളുടെ ചിത്രീകരണം നടക്കുന്നു. രാക്കായി ആണ് തമിഴിൽ ഇനി നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമ. തുടരെ വന്ന പരാജയങ്ങളാൽ നയൻതാരയ്ക്ക് ഒരു ഹിറ്റ് അനിവാര്യമാണ്. ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ മാത്രമാണ് അടുത്ത കാലത്ത് നയൻതാരയ്ക്ക് ലഭിച്ച ഏക ഹിറ്റ്.
Lollu Sabha Jeeva responds to criticism against Nayanthara