(moviemax.in)മികച്ച മൈന്റ് ഗെയിമുകളുമായി ബിഗ് ബോസ് മലയാളം സീസൺ ഏഴ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പതിനാല് മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. പണിപ്പുര ബിഗ് ബോസ് പൂട്ടികെട്ടിയതോടെ മത്സരാർത്ഥികൾക്ക് അവരുടെ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളുമെല്ലാം തിരികെ കിട്ടി. അക്കൂട്ടത്തിൽ അനുവിന്റെ ബോഡി ലോഷൻ അടങ്ങിയ കിറ്റ് ആര്യനാണ് കിട്ടിയത്. പക്ഷെ അത് അനുവിന് നൽകാതെ ആര്യൻ വലിച്ചെറിഞ്ഞു.
തന്റെ ചില വസ്തുക്കൾ മിസ്സായിട്ടുണ്ടെന്ന് മനസിലായ അനു ആദ്യം ചോദ്യം ചെയ്തതും ഹൗസിലെ തന്റെ പ്രധാന ശത്രുക്കളായ ആര്യനേയും ജിസേലിനേയുമാണ്. ജിസേലിനെപ്പോലെ ഉപയോഗിക്കാൻ പാടില്ലാത്ത സാധനം ഞാൻ ഒളിപ്പിച്ച് വെച്ച് ഉപയോഗിക്കുകയല്ലല്ലോ. എന്റെ ബോഡി ലോഷനൊക്കെ ഞാൻ അറിയാതെ മാറ്റിവെക്കുന്നത് മോശമല്ലേ. എന്റെ എന്തെങ്കിലും സാധനം എടുത്തിട്ടുണ്ടെങ്കിൽ എനിക്ക് തിരിച്ച് തന്നോളൂ. നീ ആണ് ഇവിടെ മോഷണം നടത്തുന്നയാൾ എന്നാണ് അനു ആര്യനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി മുതൽ അനു കാണാതെ പോയ കിറ്റ് അന്വേഷിച്ച് നടക്കുകയാണ്. അനു പല ആവർത്തി ചോദിച്ചുവെങ്കിലും കിറ്റ് താൻ എടുത്തിട്ടില്ലെന്നായിരുന്നു ആര്യന്റെ മറുപടി. മാത്രമല്ല അനുവിന്റെ ചോദ്യം ചെയ്യലിൽ പ്രകോപിതനായ ആര്യൻ അനുവിന്റെ പാവയെ ഇടിച്ച് നിലത്തിടുകയും ചെയ്തു. എന്റെ ടീ ഷർട്ടും ഷോർട്സും വേസ്റ്റ്ബിന്നിൽ ഇട്ടവളാണ് അനു. അത് ഞാൻ മറക്കില്ല. അനുവിന്റെ എല്ലാ സാധനങ്ങളും പോണം. എന്റെ എന്തെങ്കിലും സാധനം കാണാതെ പോയാൽ ഞാൻ സംശയിക്കാൻ പോകുന്നത് അനുവിനെ ആയിരിക്കും.
അങ്ങനെ സംഭവിച്ചാൽ അനുവിന്റെ എല്ലാ സാധനങ്ങളും ഞാൻ എടുത്ത് കളയും എന്നാണ് ആര്യൻ പറഞ്ഞത്. പാവയെ ഇടിച്ച് നിലത്തിട്ടതിനും ആര്യനെ അനു ചോദ്യം ചെയ്തിരുന്നു. നീ എന്തിനാണ് എന്റെ സാധനങ്ങൾ എടുക്കുന്നത്. നീ അനുഭവിക്കും. നീ ഇവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും നിനക്ക് നല്ലൊരു പേര് വീണിട്ടുണ്ടാകും. പെൺകോന്തൻ, പെണ്ണാളൻ, കോഴി. വയസിന് മൂത്തയാളെയാണ് ആര്യൻ പ്രേമിക്കുന്നത് എന്നാണ് അനു പറഞ്ഞത്.
ജിസേലിനൊപ്പം ആര്യൻ സൗഹൃദം പുലർത്തി നടക്കുന്നതിനാലാണ് ആര്യനെ പെൺകോന്തനെന്ന് അനു വിശേഷിപ്പിച്ചത്. നിന്റെ ഡോളിനെ ഞാൻ ഇടിച്ചു. ചിരിച്ച് ചിരിച്ച് അനു അവളുടെ വശത്തേക്ക് എല്ലാവരേയും ആക്കാൻ നോക്കും. പക്ഷെ ഒന്നും നടക്കില്ലെന്നായിരുന്നു ആര്യന്റെ മറുപടി. വഴക്കിനും തർക്കത്തിനും ഇടയിൽ പല ചീത്ത വാക്കുകളും തെറികളും അനു ആര്യന് നേരെ പ്രയോഗിക്കുന്നുണ്ടായിരുന്നു.
ജിസേലുമായി ആദ്യ ആഴ്ച മുതൽ അനു അത്ര ചേർച്ചയിൽ അല്ല. ജിസേൽ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതും ചോദ്യം ചെയ്തതും അനുവാണ്. അവിടം മുതലാണ് ഇരുവരും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇരുവരും തമ്മിൽ ഉന്തും തള്ളും വരെ ഉണ്ടായി. ഇത്തരത്തിലുള്ള വഴക്കുകൾക്കിടയിൽ ആരാധകരിൽ അനുവിനും ആര്യനും നെഗറ്റീവ് ഇമേജ് വരാൻ കാരണമാകുന്നുണ്ട്.
Anu and Aryan have arguments in Bigg Boss Malayalam season seven