#Emraanhashmi | ആ ഷോയുടെ സ്വഭാവം അനുസരിച്ചാണ് ഞാൻ സംസാരിച്ചത്. നടിയെ അപമാനിച്ചതില്‍ കുറ്റബോധമുണ്ടെന്ന് ഇമ്രാന്‍ ഹാഷ്മി

#Emraanhashmi | ആ ഷോയുടെ സ്വഭാവം അനുസരിച്ചാണ് ഞാൻ സംസാരിച്ചത്. നടിയെ അപമാനിച്ചതില്‍ കുറ്റബോധമുണ്ടെന്ന് ഇമ്രാന്‍ ഹാഷ്മി
Jul 13, 2024 11:33 AM | By Jain Rosviya

(moviemax.in)ബോളിവുഡിലെ മുന്‍നിര നായകനാണ് ഇമ്രാന്‍ ഹാഷ്മി.

താര കുടുംബത്തില്‍ നിന്നുമാണ് ഇമ്രാന്‍ സിനിമയിലെത്തുന്നത്. ത്രില്ലര്‍ സിനിമകളിലൂടെയാണ് ഇമ്രാന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്.

മര്‍ഡര്‍, ഗ്യാങ്‌സ്റ്റര്‍ തുടങ്ങി ഐക്കോണിക് ആയി മാറിയ നിരവധി സിനിമകളില്‍ ഇമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ഓണ്‍ സ്‌ക്രീന്‍ ചുംബന രംഗങ്ങള്‍ കാരണം സീരിയല്‍ കിസ്സര്‍ എന്നാണ് ആരാധകര്‍ ഇമ്രാനെ വിളിക്കുന്നത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ് ഇമ്രാന്‍.

തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍.

തന്റെ മകന് ക്യാന്‍സര്‍ വന്നപ്പോള്‍ സിനിമ തന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോവുകയും ചെയ്തിട്ടുണ്ട് ഇമ്രാന്‍. അധികം വിവാദങ്ങളിലൊന്നും ഇമ്രാന്‍ ചെന്നു പെട്ടിട്ടില്ല. എന്നാല്‍ ഒരു വിവാദം ഇപ്പോഴും ഇമ്രാനെ പിന്തുടരുന്നുണ്ട്.

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയായ ഐശ്വര്യ റായിയെ ഒരിക്കല്‍ ഇമ്രാന്‍ പ്ലാസ്റ്റിക് എന്ന് വിളിച്ചിരുന്നു. കോഫി വിത്ത് കരണിന്റെ സീസണ്‍ 4 ലായിരുന്നു സംഭവം. ഷോയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിനിടെയായിരുന്നു ഇമ്രാന്‍ ഐശ്വര്യയെക്കുറിച്ച് അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

ഇമ്രാന്റെ പരാമര്‍ശം വലിയ വിവാദമായി മാറി. ഐശ്വര്യയെ അപമാനിച്ചതിനെതിരെ വ്യാപക വിമര്‍ശനം തന്നെ ഉയര്‍ന്നു വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ആ വിവാദത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. തന്റെ പ്രസ്താവനയില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നാണ് ഇമ്രാന്‍ പറയുന്നത്.

താന്‍ ഐശ്വര്യയെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ തന്റെ പ്രസ്താവന അവരെ അപമാനിക്കുന്നതായിപ്പോയെന്നാണ് ഇമ്രാന്‍ കുറ്റസമ്മതം നടത്തുന്നത്. അതേസമയം താന്‍ പറഞ്ഞത് തെറ്റായ രീതിയിലല്ല ആളുകള്‍ സ്വീകരിച്ചതെന്നും താരം പറയുന്നു.

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പെട്ടെന്ന് ദേഷ്യപ്പെടും. ആളുകള്‍ വല്ലാതെ സെന്‍സിറ്റീവായി മാറിയിരിക്കുകയാണ്.

താന്‍ ആ ഷോയുടെ സ്വഭാവം അനുസരിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഇന്നത്തെ സമൂഹത്തിന് അത്തരം തമാശകള്‍ ആസ്വദിക്കാനാകില്ല. ഇന്നത്തെ കാലത്ത് അത്തരം പ്രസ്താവനകള്‍ നടത്താന്‍ സാധിക്കില്ലെന്നും ഇമ്രാന്‍ ഹാഷ്മി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം താന്‍ ഐശ്വര്യ റായിയുടെ വലിയ ആരാധകനാണെന്നും ഇമ്രാന്‍ പറയുന്നുണ്ട്.

ഹം ദില്‍ ദേ ഛുകേ സനം ചിത്രീകരിക്കുന്ന സമയത്ത് താന്‍ ഐശ്വര്യയെ കാണാന്‍ വേണ്ടി മാത്രം അവരുടെ വാനിറ്റി വാനിന് പുറത്ത് മൂന്ന് മണിക്കൂറോളം കാത്തു നിന്നിട്ടുണ്ടെന്നാണ് ഇമ്രാന്‍ പറയുന്നത്.

ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന് അടുത്ത് തന്നെയായിരുന്നു തന്റെ സിനിമ കസൂറിന്റെ ചിത്രീകരണവും നടന്നിരുന്നതെന്നും താരം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഇതുവരേയും ഐശ്വര്യയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചിട്ടില്ല.

ഐശ്വര്യയെ എന്നെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചാല്‍ താന്‍ ഉറപ്പായും അവരോട് മാപ്പ് പറയുമെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നുണ്ട്.

താന്‍ ചിന്തിക്കാത്ത തരത്തിലേക്ക് തന്റെ പ്രസ്താവന വിലയിരുത്തപ്പെടുകയും വലിയ വിവാദത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തതില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

#emraanhashmi #says #he #wants #apologize #to #aishwaryarai #for #his #plastic #remark

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-