#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

#resmidesai | ജ്യൂസില്‍ മദ്യം കലര്‍ത്തി, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; 16-ാം വയസിലെ ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി
Jul 11, 2024 11:50 AM | By Athira V

മിനിസ്‌ക്രീനിലെ മിന്നും താരമാണ് രശ്മി ദേശായി. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്‌ല രശ്മി മിനിസ്‌ക്രീനിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളാണ് രശ്മിയെ പ്രശസ്തയാക്കുന്നത്. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോകളിലും മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 13 ലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു രശ്മി ദേശായി. വിനോദ രംഗത്ത് വേരുകളൊന്നുമില്ലാതെയാണ് രശ്മി കടന്നു വരുന്നത്. അതുകൊണ്ട് തന്നെ താരത്തിന് ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ 16-ാം വയസിലായിരുന്നു രശ്മിയുടെ എന്‍ട്രി. ഈ സമയത്ത് തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ രശ്മി തുറന്നു പറഞ്ഞിരുന്നു. സൂരജ് എന്നൊരു കാസ്റ്റിംഗ് ഡയറ്കടറാണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് രശ്മി പറയുന്നത്.


''ഒരു ദിവസം എന്നെ ഓഡീഷന് വേണ്ടി വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷത്തോടേയും ആവേശത്തോടേയുമാണ് അവിടെ എത്തിയത്. പക്ഷെ അവിടെ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാമറ പോലും ഉണ്ടായിരുന്നു. പിന്നെ അയാള്‍ എനിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാന്‍ നോക്കി.

എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ കുറേ നിര്‍ബന്ധിച്ച് മനസ് മാറ്റാന്‍ നോക്കി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അവിടെ നിന്നും പുറത്ത് വരുന്നത്. നടന്നതെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ അയാളെ വീണ്ടും കണ്ടു. അമ്മ അവന്റെ കരണത്തടിച്ചു'' രശ്മി പറയുന്നു.

''13 വര്‍ഷം മുമ്പ് കരിയര്‍ ആരംഭിക്കുമ്പോള്‍ എനിക്ക് യാതൊരു സിനിമാ പശ്ചാത്തലവുമില്ലായിരുന്നു. ഇന്‍ഡസ്ട്രിയിലെ ആരേയും അറിയില്ലായിരുന്നു. കാസ്റ്റിംഗ് കൗച്ചിന് സമ്മതിച്ചില്ലെങ്കില്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ആദ്യം കണ്ടപ്പോള്‍ അയാള്‍ എന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ചോദിച്ചു. അതെന്താണെന്ന് എനിക്ക് അന്ന് മനസിലായില്ല'' രശ്മി പറയുന്നു.

''എനിക്ക് ഒന്നിനെക്കുറിച്ചും അറിയില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ആദ്യമായി എന്നോട് മോശമായി പെരുമാറുകയും എന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് അയാളാണ്'' രശ്മി പറയുന്നു.

#resmidesai #revealed #how #casting #director #tried #exploit #her #age #of #16

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-