#SreenishAravind |സ്ത്രീകള്‍ എത്ര വേദനിക്കുന്നുവെന്ന് പേളിയിലൂടെ കണ്ടു! അച്ഛനായതിന് ശേഷമുള്ള ജീവിതത്തെ പറ്റി ശ്രീനിഷ് അരവിന്ദ്

#SreenishAravind  |സ്ത്രീകള്‍ എത്ര വേദനിക്കുന്നുവെന്ന് പേളിയിലൂടെ കണ്ടു! അച്ഛനായതിന് ശേഷമുള്ള ജീവിതത്തെ പറ്റി ശ്രീനിഷ് അരവിന്ദ്
Jul 8, 2024 01:35 PM | By Susmitha Surendran

(moviemax.in)  പേളി മാണിയും ശ്രീനിഷ് അരവിന്ദും മാതൃക ദമ്പതിമാരാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇരുവരുടെയും പ്രണയം ബിഗ് ബോസിലൂടെ ആയിരുന്നതിനാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ പിന്നീട് ജീവിച്ചു കാണിക്കുകയാണ് താരങ്ങള്‍ ചെയ്തത്. പരസ്പരം ബഹുമാനവും സ്‌നേഹവും കൊണ്ട് കുടുംബജീവിതം സന്തുഷ്ടമാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. 


ഇപ്പോള്‍ രണ്ടു പെണ്ണുമക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും. മൂന്ന് സ്ത്രീകളുടെ കൂടെയുള്ള തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് നടന്‍ കൂടിയായിരുന്ന ശ്രീനിഷ് അരവിന്ദ്. 

'പേളി ചെറുപ്പത്തില്‍ എങ്ങനെയായിരിക്കും അതുപോലെയാണ് ഇപ്പോള്‍ മൂത്തമകള്‍ നില. മാത്രമല്ല ഇളയ മകള്‍ നിറ്റാര എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോള്‍ പേളി പറയും, ശ്രീനി അടുത്ത ആളും റെഡിയായി, ശ്രീനി പെട്ടു എന്ന്.

പക്ഷേ എനിക്കത് സന്തോഷമാണ്. രസമുള്ള കാര്യമാണെന്നാണ്' ശ്രീനിഷ് പറയുന്നത്. 'കല്യാണത്തിനു ശേഷം രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ മാത്രമുള്ള ജീവിതമായിരുന്നു.


പേളി നല്ല ജോളി ടൈപ്പ് ആയതുകൊണ്ട് അത്രയും ആസ്വദിച്ചായിരുന്നു ജീവിച്ചത്. പിന്നെ നില വന്നു. ഇപ്പോള്‍ നിറ്റാരയും. അച്ഛനായാല്‍ ഉത്തരവാദിത്വം കൂടുമെന്ന് പലരും പറയാറുണ്ട്.

എനിക്ക് അങ്ങനെ തോന്നുന്നില്ല. മുന്‍പ് ജീവിതം എങ്ങനെ ആസ്വദിച്ചോ അതുപോലെ തന്നെയാണ് ഇപ്പോഴും. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ കൂടെയുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. 

ജീവിതം കൂടുതല്‍ നിറമുള്ളതായി ഇപ്പോള്‍ തോന്നുന്നു. നിലു ജനിച്ച് ആദ്യത്തെ രണ്ടു വര്‍ഷത്തോളം അവള്‍ പേളിയുടെ പുറകെ തന്നെയായിരുന്നു. ഇപ്പോള്‍ എന്നോട് കൂടുതല്‍ അറ്റാച്ച്ഡ് ആയി വരികയാണ്.

ഡാഡി എന്ന് വിളിച്ചു എന്റെ പിന്നാലെ വരും. അതൊക്കെ ഒരു പ്രത്യേക അനുഭവമാണ്. ഇതാണ് കുറേക്കാലമായി ഞാന്‍ ആഗ്രഹിച്ചതെന്ന് പേളിയോട് എപ്പോഴും പറയും. ഡാഡി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു സുഖമാണ്. 

സ്ത്രീകളെ ബഹുമാനിക്കാനാണ് ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എനിക്ക് രണ്ട് ചേച്ചിമാരാണ്. ചെറുപ്പത്തില്‍ കളിക്കുമ്പോള്‍ ഞാനും ചേച്ചിയും അടി കൂടും.

ഒരു ദിവസം അമ്മ പറഞ്ഞു ' നീ ആണ്‍കുട്ടിയല്ലേ അടിക്കുമ്പോള്‍ കൂടുതല്‍ ശക്തി ഉണ്ടാവും, ചേച്ചിക്ക് വേദനിക്കുമെന്ന്'. സ്ത്രീകളെ ബഹുമാനിക്കുന്നത് അന്നേ മനസ്സില്‍ കയറിയതാണ്.

പേളിയുടെ രണ്ടു പ്രസവത്തിനും ലേബര്‍ റൂമില്‍ ഞാനും ഉണ്ടായിരുന്നു. സ്ത്രീകള്‍ എത്ര വേദന സഹിച്ചാണ് പ്രസവിക്കുന്നതെന്ന് അന്ന് മനസ്സിലായി.

അതൊന്നും ആണുങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അതുകൊണ്ട് പേളിക്ക് മാത്രമല്ല നിലയ്ക്കും നിറ്റാരയ്ക്കും അതേ ബഹുമാനം കൊടുക്കുന്നു. പരസ്പര ബഹുമാനവും അഡ്ജസ്റ്റ്‌മെന്റും ഉണ്ടെങ്കില്‍ ജീവിതം അടിപൊളിയാവും. നമ്മള്‍ പറയാതെ തന്നെ കുഞ്ഞുങ്ങളും ഇത് മനസ്സിലാക്കുമെന്നും', ശ്രീനിഷ് പറയുന്നു. 

#Actor #SreenishAravind #opens #up #about #his #life #three #women.

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories