#maneeshakoirala | പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണങ്ങള്‍ നേരിട്ടിട്ടും മാപ്പ് നല്‍കി; തുറന്ന് പറഞ്ഞ് മനീഷ കൊയ്‌രാള

#maneeshakoirala | പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണങ്ങള്‍ നേരിട്ടിട്ടും മാപ്പ് നല്‍കി; തുറന്ന് പറഞ്ഞ് മനീഷ കൊയ്‌രാള
Jul 6, 2024 09:29 PM | By ADITHYA. NP

(moviemax.in)ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയിരാള. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ ഹീരാമണ്ഡിയിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മനീഷ.

തന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം കാരണം കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കാണേണ്ടി വന്ന താരമാണ് മനീഷ.

എന്നാല്‍ തന്റെ അഭിനയ പ്രതിഭ കൊണ്ട് ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തുകയായിരുന്നു മനീഷ.

ഇപ്പോഴിതാ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. പ്രണയ ബന്ധങ്ങളില്‍ താന്‍ എന്നും പരാജയമായിരുന്നു. എല്ലായിപ്പോഴും താന്‍ എത്തിച്ചേര്‍ന്നത് തെറ്റായ പുരുഷന്മാരിലേക്കായിരുന്നു എന്നുമാണ് മനീഷ പറയുന്നത്.

ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ മനസ് തുറന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ മനീഷ സംസാരിക്കുന്നുണ്ട്.

''എന്തുകൊണ്ടാണ് എല്ലായിപ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നതെന്ന് ആലോചിക്കാറുണ്ടായിരുന്നു.

അതോ ഏറ്റവും പ്രശ്‌നക്കാരനായ മനുഷ്യനോട് ആകര്‍ഷണം തോന്നാന്‍ മാത്രം എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും ചിന്തിച്ചിരുന്നു. അതിനാല്‍ എന്നെ എന്താണോ അലട്ടുന്നത് അതില്‍ പണിയെടുക്കണമെന്ന് ഞാന്‍ മനസിലാക്കി'' എന്നാണ് മനീഷ പറയുന്നത്.

അതേസമയം കഴിഞ്ഞ കുറേക്കാലമായി താന്‍ സിംഗിള്‍ ആണെന്നും താന്‍ സന്തുഷ്ടയാണെന്നും മനീഷ പറയുന്നുണ്ട്. ഒരു പങ്കാളിയെ തേടുന്നില്ലെന്നും താരം പറയുന്നു.

ഇപ്പോള്‍ കരിയറിലും ജോലിയിലും ശ്രദ്ധിക്കാനാണ് മനീഷയുടെ തീരുമാനം. താനും പങ്കാളിയും പരസ്പരം അംഗീകരിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യുന്ന പ്രണയ ബന്ധത്തോടാണ് തനിക്ക് താല്‍പര്യമെന്നാണ് മനീഷ പറയുന്നത്.

ജീവിതത്തില്‍ സ്വപ്‌നങ്ങളുള്ള ആളെ പ്രണയിക്കാനാണ് തനിക്ക് താല്‍പര്യമെന്നും മനീഷ പറയുന്നുണ്ട്.''വളരാന്‍ എന്തൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടത് എന്ന് മനസിലാക്കേണ്ടത് പ്രധാനപ്പെട്ടതാണ്.

രണ്ടു പേരുടേയും യാത്രകള്‍ക്ക് പിന്തുണ നല്‍കാനും സാധിക്കണം. സ്വന്തമായി സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരാള്‍ക്കൊപ്പമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കാരണം ഞാന്‍ വളരെ പാഷനേറ്റ് ആയൊരു വ്യക്തിയാണ്'' എന്നാണ് മനീഷ പറയുന്നത്.'ഏകാന്തത അനുഭവിക്കാന്‍ വളരെ ക്രിയാത്മകമായൊരു വഴി ഞാന്‍ കണ്ടെത്തിയിരുന്നു.

അവര്‍ പ്രണയാര്‍ദ്രമായി സംസാരിക്കുകയും എന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടു പോവുകയും ചെയ്യും. അത് സംഭവിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടും.

പക്ഷെ എല്ലായിപ്പോഴും റെഡ് ഫ്‌ളാഗുകളുണ്ടായിരുന്നു. പക്ഷെ ഞാന്‍ മാപ്പ് നല്‍കുകയും മുന്നോട്ട് പോവുകയും ചെയ്യും. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അനാവശ്യമായ ഒരുപാട് പേരെ ചുറ്റിനും കൂട്ടിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'' എന്നാണ് മനീഷ പറയുന്നത്.

ബോളിവുഡിലെ ഐക്കോണിക് നായികയാണ് മനീഷ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ താരമായിരുന്നു മനീഷ.

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു മനീഷ. എന്നാല്‍ വിവാഹത്തോടെ താരം സിനിമ വിട്ടു. പിന്നാലെ ക്യാന്‍സര്‍ രോഗ ബാധിതയാവുകയും ചെയ്തു.

എന്നാല്‍ വിവാഹ മോചനത്തേയും ക്യാന്‍സറിനേയും അതിജീവിച്ച് മനീഷ തിരികെ വരികയായിരുന്നു.

#maneesha #koirala #says #she #always #with #wrong #men #ignored #red #flags

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-