#nagarjuna | അവനെ അമ്മയ്ക്കൊപ്പം അയക്കേണ്ടി വന്നു, ഇന്നും ആ വേദന മാറിയിട്ടില്ല; ആദ്യ ഭാര്യയെക്കുറിച്ച് നാ​ഗാർജുന

#nagarjuna | അവനെ അമ്മയ്ക്കൊപ്പം അയക്കേണ്ടി വന്നു, ഇന്നും ആ വേദന മാറിയിട്ടില്ല; ആദ്യ ഭാര്യയെക്കുറിച്ച് നാ​ഗാർജുന
Jul 6, 2024 07:45 PM | By ADITHYA. NP

(moviemax,in)തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് നാ​ഗാർജുനയും അമല അക്കിനേനിയും. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹിതരായി.

1992 ലാണ് നാ​ഗാർജുന അമല അക്കിനേനിയെ വിവാഹം ചെയ്യുന്നത്. അഖിൽ എന്ന മകനും ദമ്പതികൾക്ക് പിറന്നു. വിവാഹ ശേഷം ഏറെക്കാലം അഭിനയ രം​ഗത്ത് നിന്ന് മാറി നിന്ന അമല പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയത് പോലെ സജീവമായില്ല.


ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് നാ​ഗാർജുന രണ്ടാമത് വിവാഹം ചെയ്തത്. ലക്ഷ്മി ​ദ​ഗുബതി എന്നാണ് നാ​ഗാർജുനയുടെ ആദ്യ ഭാര്യയുടെ പേര്.

തെലുങ്കിലെ പ്രമുഖ നിർമാതാവായിരുന്ന ദ​ഗുബതി രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി ദു​ഗുബതി. 1984 ൽ വിവാഹിതരായ ഇരുവരും 1990 ൽ വേർപിരിഞ്ഞു.

ഇവർക്ക് പിറന്ന മകനാണ് നടൻ നാ​ഗ ചൈതന്യ. മൂത്ത മകനായ നാ​ഗ ചൈതന്യ നാ​ഗാർജുനയുടെ പാത പിന്തുടർന്നാണ് സിനിമാ ലോകത്തെത്തുന്നത്.

അച്ഛനൊപ്പം പല പൊതുവേദികളിലും നാ​ഗ ചൈതന്യ എത്താറുണ്ട്. അർധ സഹോദരൻ അഖിൽ അക്കിനേനിയുമായും രണ്ടാനമ്മ അമല അക്കിനേനിയുമായും വലിയ അടുപ്പം നാ​ഗ ചെെതന്യക്കുണ്ട്.

നടന്റെ വിവാഹത്തിന് ഇവരെല്ലാം നിറ സാന്നിധ്യമായി ഒപ്പമുണ്ടായിരുന്നു. വേർപിരിഞ്ഞെങ്കിലും ഇത് നാ​ഗ ചൈതന്യയെ ബാധിക്കാതിരിക്കാൻ നാ​ഗാർജുനയും ലക്ഷ്മി ദ​ഗുബതിയും ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിയുമായി പിരിയേണ്ടി വന്നതിനെക്കുറിച്ച് നാ​​ഗാർജുന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.വിവാഹമോചനം ജീവിതത്തിലെ വേദനാജനകമായി ഘട്ടമായിരുന്നെന്ന് നാ​ഗാർജുന പറയുന്നു.

ഡിവോഴ്സിന് ശേഷം നാ​ഗ ചൈതന്യയെ അവന്റെ അമ്മയ്ക്കൊപ്പം അയക്കേണ്ടി വന്നു. തനിക്ക് വല്ലാതെ വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്ന് നാ​ഗാർജുന പറയുന്നു.

പക്ഷെ ആ സമയത്ത് അവൻ അമ്മയ്ക്കൊപ്പമാണ് വളരേണ്ടത്. അതിനാൽ അവനെ വിട്ടേ പറ്റൂ. ഇടയ്ക്കിടെ എന്റെയടുത്തേക്ക് വരും. അതിൽ സന്തോഷമുണ്ടായിരുന്നു.സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അവൻ ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്ക് വന്നു.

കുട്ടിയായിരിക്കുമ്പോൾ നാ​ഗ ചൈതന്യ മുഴുവൻ സമയവും തന്നോടൊപ്പം ഇല്ലാഞ്ഞത് ഇന്നും തന്നെ വേദനിപ്പിക്കുന്നെന്നും നാ​ഗാർജുന വ്യക്തമാക്കി.

നാ​ഗ ചൈതന്യയെ വളർന്നത് തന്നോ‌ടൊപ്പം അല്ലെന്നും അവന്റെ അമ്മയാണ് അവനെ വളർത്തിയതെന്നും അമലയും നേരത്തെ പറഞ്ഞിട്ടുണ്ട്.

ചെന്നെെയിൽ അമ്മയ്ക്കൊപ്പമാണ് അവൻ താമസിച്ചത്.ഇടയ്ക്ക് ഇങ്ങോട്ട് വരും. കൂടുതൽ സമയവും അച്ഛനൊപ്പമാണ് ചെലവഴിച്ചത്. നല്ല വ്യക്തിത്വമുള്ള കുട്ടി.

നാ​ഗ ചൈതന്യ ഇങ്ങോട്ട് വരുമ്പോൾ അവന്റെ പിന്നാലെയായിരുന്നു അഖിൽ. നാ​ഗ ചൈതന്യ വികൃതിയുള്ള കുട്ടിയല്ലായിരുന്നെന്നും അമല അക്കിനേനി അന്ന് പറഞ്ഞു.

അച്ഛനെ പോലെ തന്നെ നാ​ഗ ചൈതന്യയുടെ ആദ്യ വിവാഹ ബന്ധവും വേർപിരിയുകയാണുണ്ടായത്. നടി സമാന്തയെയാണ് താര പുത്രൻ വിവാഹം ചെയ്തത്.

എന്നാൽ ഈ വിവാഹ ബന്ധം നാല് വർഷത്തിനുള്ളിൽ അവസാനിച്ചു. മറ്റൊരു വിവാഹത്തിന് നാ​ഗ ചൈതന്യ ഇതുവരെ തയ്യാറായിട്ടില്ല.

#nagarjuna #open #up #about #first #marriage #separation #shares #affected #him

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup