#RashmikaMandanna | കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍

#RashmikaMandanna  |    കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍
Jul 6, 2024 01:35 PM | By Sreenandana. MT

ഹൈദരാബാദ്:(moviemax.in)നാഷണല്‍ ക്രഷായ രശ്മിക മന്ദാന അഭിനയിക്കുന്ന കുബേര എന്ന ചിത്രത്തിലെ നടിയുടെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് കുബേരയുടെ വീഡിയോ പുറത്തുവന്നത്. കുബേര ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ധനുഷാണ്.

നാഗാര്‍ജുന മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്.

പുതിയ നാഗാര്‍ജുനയുടെ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ഇത് ഊട്ടിഉറപ്പിക്കുന്ന തരത്തിലാണ് പുതിയ വീഡിയോ. ഒരു ചുരിദാര്‍ ധരിച്ച് എത്തുന്ന രശ്മിക ഒരു കുഴിവെട്ടി അതില്‍ നിന്നും ഒരു പെട്ടി എടുക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

ആ പെട്ടി നിറച്ച പണം ആണെന്നാണ് പിന്നെ കാണിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് വീഡിയോ. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്.

ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.രായന് ശേഷം ധനുഷിന്‍റെതായി വരാനിരിക്കുന്ന ചിത്രമാണ് കുബേര. ചിത്രം ഈ വര്‍ഷം അവസാനം തീയറ്ററുകളില്‍ എത്തിയേക്കും.

ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ് രായന്‍.

#Rashmika #digs #box #what's #box #Thriller #role #National #Crush #Kubera

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories