#Kalki | ബോളിവുഡിനെ വിറപ്പിച്ച് കല്‍ക്കി, ഹിന്ദി കളക്ഷൻ ഞെട്ടിക്കുന്നത്

#Kalki  |  ബോളിവുഡിനെ വിറപ്പിച്ച് കല്‍ക്കി, ഹിന്ദി കളക്ഷൻ ഞെട്ടിക്കുന്നത്
Jul 5, 2024 08:51 PM | By Sreenandana. MT

(moviemax.in)പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. കല്‍ക്കി 2898 എഡി 600 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ആഗോളതലത്തില്‍ 1000 കോടി ക്ലബ് എന്ന നേട്ടം അസാധ്യമാകില്ല ഹിന്ദി പതിപ്പില്‍ നിന്ന് 163.25 കോടി രൂപയെന്ന ഒരു നേട്ടത്തിലേക്കും എത്തിയിരിക്കുകയാണ്.

റിലീസിന് ഹിന്ദി പതിപ്പ് 22.50 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വെള്റളിയാഴ്‍ചയാകട്ടെ ഹിന്ദിയില്‍ നിന്ന് 23.25 കോടി രൂപയും നേടി. ശനിയാഴ്‍ച ഹിന്ദി പതിപ്പ് 26.25 കോടി രൂപയും നേടി. ഞായറാഴ്‍ചത്തെ ഹിന്ദിയില്‍ നിന്ന് 40.15 കോടിയു നേടി.

തിങ്കളാഴ്‍ചയാകട്ടെ ഹിന്ദി പതിപ്പ് 16.50 കോടി നേടി. ചൊവ്വാഴ്‍ച ഹിന്ദിയില്‍ നിന്ന് 13 കോടിയും നേടിയത് കണക്കിലെടുക്കുമ്പോള്‍ ആകെ 141.65 കോടി രൂപയായി. ബുധനാഴ്‍ച ഹിന്ദി പതിപ്പ് 11.50 കോടി രൂപയും നേടിയപ്പോള്‍ കല്‍ക്കി ഇന്നലെ 10.10ഉം നേടി.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്.

കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം.

സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു.

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

#Kalki #shook #Bollywood #shocked #Hindi #collection

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










https://moviemax.in/- //Truevisionall