ഇന്ത്യയിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റാണ് ഷബാന അസ്മി. ഇന്ത്യൻ സിനിമയെ ലോക സിനിമയിലേക്ക് ഉയർത്താൻ സഹായിച്ചതിൽ ഷബാന അസ്മിയുടെ പങ്ക് ചെറുതല്ല. ഏകദേശം 160 സിനിമകൾ തന്റെ അഭിനയ ജീവിതത്തിൽ പൂർത്തിയാക്കി. ആരും ഒന്നു നെറ്റി ചുളുക്കുന്ന സ്വവർഗ അനുരാഗി പോലുള്ള വിഷയങ്ങളെ എത്ര മനോഹരമാക്കിയാണ് ഫയർ എന്ന ചിത്രത്തിലൂടെ ഷബാന അവതരിപ്പിച്ചത്. അത്തരത്തിൽ എല്ലാ ചിത്രങ്ങളും പലതരത്തിൽ വ്യത്യസ്ഥങ്ങളാണ്.
ഈയിടെ ഷബാനയുടെ ഒരു അഭിമുഖം വൈറലായിരുന്നു. അതിൽ തന്റെ ഭർത്താവ് തിരക്കഥാകൃത്തായ ജാവേദ് അക്തർ വർഷങ്ങളായുള്ള മദ്യപാന ശീലം നിർത്തിയതിനെ കുറിച്ച് രസകരമായി പറയുന്നുണ്ട്. "ഒരു ദിവസം ഞങ്ങൾ ലണ്ടനിലെ ഫ്ലാറ്റിൽ ഇരിക്കുകയായിരുന്നു. ജാവേദിനെ മദ്യം നാറുന്നുണ്ടായിരുന്നു. പെട്ടെന്ന് അടഞ്ഞ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു എനിക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി തരാമോ?
അങ്ങനെ ഞാൻ ഭക്ഷണം ഉണ്ടാക്കി, അദ്ദേഹം കഴിച്ചു. ഭക്ഷണം കഴിച്ചയുടൻ എന്നോട് പറഞ്ഞു ഞാൻ ഇനി ഒരിക്കലും കുടിക്കില്ല എന്ന്. സത്യത്തിൽ ആദ്യം എനിക്ക് മനസിലായില്ല. ഞാൻ ചോദിച്ചു എന്ത് കുടിക്കില്ലെന്ന്? അപ്പോൾ വീണ്ടും പറഞ്ഞു ഞാൻ ഇനി ഒരിക്കലും മദ്യം കുടിക്കില്ല എന്ന്."
"ആദ്യം എനിക്ക് ഞെട്ടൽ ഉണ്ടായി. കാരണം അദ്ദേഹം ഇതുവരെ അങ്ങനെ എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ പിന്നീട് ജാവേദ് മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല. അത്തരത്തിൽ ചില ശക്തമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പലപ്പോഴും എനിക്ക് വീഴ്ചകൾ സംഭവിക്കാറുണ്ട്. ആ കാര്യത്തിൽ ജാവേദിന്റെ മാനസിക ബലം വലുതാണ്." ഷബാന പറഞ്ഞു.
2012ൽ അമീർഖാൻ ഹോസ്റ്റ് ചെയ്ത സത്യമേവ ജയതേ എന്ന പരിപാടിയിൽ ജാവേദ് അക്തർ പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ 19ാം വയസിൽ മദ്യം കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. അന്ന് ഒരുപക്ഷേ അത്രക്കും പണം ഇല്ലാതിരുന്നതിനാൽ മദ്യപാനം കുറവായിരുന്നു എന്നും എന്നാൽ സിനിമകളിൽ വന്ന് വളർന്നതിനു ശേഷം പണം ഉണ്ടായി. അങ്ങനെ ഒരു ദിവസം ഒരു കുപ്പി മദ്യം വരെ കുടിക്കാറുണ്ടെന്നും ജാവേദ് അക്തർ പറഞ്ഞിരുന്നു.
അതായത് ഇനിയും മദ്യപാനം തുടർന്നാൽ താൻ ഉടനെ മരിച്ചു പോകുമെന്ന് ജാവേദ് അക്തറിന് ഏകദേശം മനസിലായി. അപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ജാവേദ് അക്തറിന്റെ രണ്ടാമത്തെ വിവാഹമാണ് ഷബാന അസ്മിയുമായി നടന്നത്. ഹണി ഇറാനി എന്ന എഴുത്തുകാരിയായിരുന്നു ആദ്യ ഭാര്യ. 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും പിരിഞ്ഞു. പിന്നീടാണ് ഷബാനയെ വിവാഹം ചെയ്യുന്നത്.
ആങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അഭിനേത്രിയാണ് ഷബാന അസ്മി. അതിനു ശേഷം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. 5 തവണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. 2023ൽ റിലീസ് ചെയ്ത ഗൂമർ എന്ന ചിത്രമാണ് ഷബാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്നു സലിം ഖാനും ജാവേദ് അക്തറും. അതിനാൽ അവർ സലിം ജാവേദ് എന്നായിരുന്നു അറിയപ്പെട്ടത്. രാജേഷ് ഖന്നയാണ് സലിം ജാവേദ് എന്ന പേര് നിർദ്ദേശിച്ചത്. എന്നാൽ ആ കൂട്ട് കെട്ട് വലിയൊരു ചരിത്രം തന്നെയായിരുന്നു. 1983ന് ശേഷം ജാവേദ് അക്തർ സ്വതന്ത്ര എഴുത്തുകാരനായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.
#shabanaazmi #reveals #that #her #husband #javedakhtar #has #quit #drinking #abruptly