#divyankatripathi | തിരക്ക് മുതലാക്കി അയാള്‍ എന്നെ കയറി പിടിച്ചു, അയാളുടെ മുഖത്ത് ആഞ്ഞടിച്ചു, പിന്നെ സംഭവിച്ചത് അതായിരുന്നു -ദിവ്യാങ്ക

#divyankatripathi | തിരക്ക് മുതലാക്കി അയാള്‍ എന്നെ കയറി പിടിച്ചു, അയാളുടെ മുഖത്ത് ആഞ്ഞടിച്ചു, പിന്നെ സംഭവിച്ചത് അതായിരുന്നു -ദിവ്യാങ്ക
Jul 2, 2024 12:06 PM | By Athira V

മിനിസ്‌ക്രീനിലെ മിന്നും താരമാണ് ദിവ്യാങ്ക തൃപാഠി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടെലിവിഷന്‍ താരമാണ് ദിവ്യാങ്ക. അഭിനയത്തിന് പുറമെ തന്റെ വ്യക്തി ജീവിതത്തിലെ നിലപാടുകളുടെ പേരിലും ദിവ്യാങ്ക വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജീവിതത്തില്‍ ധാരാളം കഷ്ടപ്പാടുകളും വെല്ലുവിളികളും അതിജീവിച്ചാണ് ദിവ്യാങ്ക ഇന്നത്തെ നിലയിലേക്ക് എത്തിയത്. 

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ച് ദിവ്യാങ്ക തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ദിവ്യാങ്കയുടെ വെളിപ്പെടുത്തല്‍. തീയേറ്ററില്‍ വച്ചുണ്ടായ മോശം അനുഭവമായിരുന്നു ദിവ്യാങ്ക തുറന്നു പറഞ്ഞത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

''ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന കാലം. അതിനാല്‍ തന്നെ അത്യാവശ്യം നല്ല തിരിക്ക് ഇവിടെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുള്ളതിനാല്‍ ഒരാള്‍ അതിനെ മുതലാക്കി തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈ വലിച്ച് ആ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് ആയാളെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറി. അടിക്കുന്ന സമയത്ത് അയാളുടെ മുഖത്ത് പോലും നോക്കിയിരുന്നില്ല'' എന്നാണ് ദിവ്യാങ്ക പറഞ്ഞത്. 

ഭര്‍ത്താവ് വിവേക് ദയ്യക്കൊപ്പം മുംബൈയിലാണ് ദിവ്യങ്ക ഇപ്പോഴുള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2016 ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവേകും നടനാണ്. ഒരുമിച്ച് അഭിനയിച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനുകളുലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ദിവ്യങ്കയുടെ കരിയറില്‍ തന്നെ വലിയ ബ്രേക്ക് നല്‍കിയ പരമ്പരയായിരുന്നു സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്ത യേ ഹേ മൊഹബത്തേന്‍. പരമ്പരയിലെ ഡോക്ടര്‍ ഇഷിത എന്ന കഥാപാത്രമായിരുന്നു പ്രേക്ഷകര്‍ക്കിയില്‍ വലിയ സ്വീകാര്യത നല്‍കിയത്. 

നേരത്തെ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ദിവ്യാങ്കയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫര്‍ വന്നു. എന്നാല്‍ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു ബ്രേക്ക് തനിക്ക് ലഭിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു എന്നാണ് ദിവ്യാങ്ക പറഞ്ഞത്. 

മീടു വരുന്നതിന് മുന്‍പ് ആയിരുന്നു ഇത്തരത്തില്‍ ഒരു ഓഫറുമായി തന്നെ സമീപിച്ചത്. ഈ മേഖലയിലെ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാര്‍ പറഞ്ഞ് ബോധ്യപ്പെടുത്തും.

കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കില്‍ പിന്നെ ഇവിടെ തുടരാന്‍ കഴിയില്ലെന്നും നിങ്ങളുടെ കരിയര്‍ നശിപ്പിക്കും എന്നു പറയുമെന്നും താരം പറയുന്നു. എന്നാല്‍ ഇതെല്ലാം അസംബന്ധമാണെന്ന് തനിക്ക് അറിയാമായിരുന്നു. ഞാന്‍ എന്റെ കഴിവിനെ വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ജോലി കിട്ടിയെന്നും ദിവ്യാങ്ക പറയുന്നു. അങ്ങനെ നല്ല പ്രൊജക്ടുകള്‍ പിന്നീടും ലഭിക്കുകയായിരുന്നു എന്ന് ദിവ്യാങ്ക പറയുന്നുണ്ട്. 

ഇന്ന് വലിയ താരമാണ് ദിവ്യാങ്ക. ടെലിവിഷന്‍ പരമ്പരകളും റിയാലിറ്റി ഷോകളുമൊക്കെ താരത്തെ തേടിയെത്തുന്നു. എപ്പിസോഡിന് ലക്ഷങ്ങളാണ് ദിവ്യാങ്ക പ്രതിഫലമായി വാങ്ങുന്നത്. 

#divyankatripathi #revealed #bad #experience #she #had #face #theatre

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup