#amitabhbachchan | കയ്യടി മൊത്തം കമല്‍ കൊണ്ടു പോകും! പേടിച്ച് പാതി വഴിയില്‍ സിനിമ ഇട്ടിട്ട് ഓടിയ ബച്ചന്‍; അന്ന് സംഭവിച്ചത്‌

#amitabhbachchan  | കയ്യടി മൊത്തം കമല്‍ കൊണ്ടു പോകും! പേടിച്ച് പാതി വഴിയില്‍ സിനിമ ഇട്ടിട്ട് ഓടിയ ബച്ചന്‍; അന്ന് സംഭവിച്ചത്‌
Jul 1, 2024 03:39 PM | By ADITHYA. NP

(moviemax.in)ന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തോളം വലിയൊരു താരം ഇന്ത്യന്‍ സിനിമയില്‍ വേറെയില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല.

ഈ പ്രായത്തിലും തന്റെ അടങ്ങാത്ത അഭിനയ മോഹം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അമിതാഭ് ബച്ചന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും തേടിപ്പിടിച്ച് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

തനിക്കൊപ്പമുണ്ടായിരുന്നവരെല്ലാം പടിയിറങ്ങിയിട്ടും യുവാക്കളേക്കാള്‍ ആവേശത്തില്‍ അഭിന ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ് ബിഗ് ബി.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കല്‍ക്കി 2898 എഡിയിലും പ്രധാന വേഷത്തില്‍ ബച്ചന്‍ എത്തിയിരുന്നു.

ചിത്രത്തിലെ നായകന്‍ പ്രഭാസ് ആയിരുന്നുവെങ്കിലും കയ്യടി മുഴുവന്‍ നേടിയത് ബച്ചനായിരുന്നു. മറ്റാര്‍ക്കും സാധ്യമാകാത്ത വിധത്തിലാണ് ബച്ചന്‍ അശ്വതാത്മാവിനെ അവതരിപ്പിച്ചിരിക്കുന്നത്.

കല്‍ക്കിയിലെ പേരുകേട്ട താരനിരയിലുള്ള മറ്റൊരു അതികായകനാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ സിനിമയുടെ സകലകലാ വല്ലഭന്‍.ബച്ചനും കമലിനും ഒന്നാം ഭാഗത്തില്‍ ഒരുമിച്ച് രംഗങ്ങളൊന്നുമില്ല.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും സിനിമയുടെ മുഖ്യ ആകര്‍ഷണമെന്നുറപ്പാണ്. ആരാധകര്‍ കാത്തിരിക്കുന്ന കൂടിക്കാഴ്ചയാണ് അത്.

അതേസമയം ഇപ്പോഴിതാ ബച്ചന്റേയും കമലിന്റേയും പഴയൊരു കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.എണ്‍പതുകളിലാണ് സംഭവം നടക്കുന്നത്.

അന്ന് കമല്‍ഹാസന്‍ തന്റെ കരിയറിന്റെ തുടക്കകാലത്താണ്. തന്റെ അഭിനയ മികവിലൂടെ ഇന്ത്യന്‍ സിനിമയെ തന്നെ കമല്‍ പിടിച്ചു കുലുക്കുന്ന സമയം.

ഈ സമയം ബച്ചനും കമലും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കാനിരുന്നതായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നേക്കാള്‍ കയ്യടി കമല്‍ കൊണ്ടു പോകുമെന്ന ഭയത്താല്‍ ആ സിനിമ തന്നെ ബച്ചന്‍ ഉപേക്ഷിക്കുകയായിരുന്നു.

ഖബര്‍ദാര്‍ ആയിരുന്നു ആ സിനിമ. ബച്ചനും കമലിനുമൊപ്പം ശ്രീദേവി, ജയപ്രദ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.ടി രാമ റാവു ആയിരുന്നു സിനിമയുടെ സംവിധാനം.

ഷൂട്ടിംഗ് പകുതിയോളം പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സിനിമയില്‍ നിന്നും ബച്ചന്‍ പിന്മാറുന്നത്. ചിത്രത്തില്‍ തനിക്ക് പകുതി പ്രതിഫലം മാത്രമാണ് ലഭിച്ചതെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞിട്ടുള്ളത്.

എന്തുകൊണ്ടാണ് സിനിമ നിന്നു പോയതെന്ന് ചിത്രത്തിന്റ കോ ഡയറക്ടര്‍ ആയിരുന്ന കെ ഭാഗ്യരാജ് പിന്നീട് സംസാരിക്കുകയുണ്ടായി.

''തിരക്കഥ പ്രകാരം കമല്‍ ഹാസന്‍ മരിക്കും. അപ്പോള്‍ മാത്രമാണ് കഥ ശരിയാവുക. പക്ഷെ അതോടെ എല്ലാ പേരും കമലിന് ലഭിക്കും. അമിതാഭ് ബച്ചന് പോലും ആളുകളുടെ മനസില്‍ നില്‍ക്കില്ല.

അത് അമിതാഭിന് ഇഷ്ടമായില്ല. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത തന്റെ പേര് നശിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹം സിനിമ ഉപേക്ഷിച്ചു. പിന്നീട് ആ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ അദ്ദേഹം ഒരുപാട് ഡേറ്റുകളും നല്‍കി'' എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തായാലും ആ സിനിമ അതോടെ നിന്നു പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗെരഫ്താര്‍ എന്ന സിനിമയിലാണ് ബച്ചനും കമലും പിന്നീട് ഒരുമിച്ച് അഭിനയിച്ചത്.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ബച്ചനും കമലും വീണ്ടും ഒരുമിച്ചിരിക്കുകയാണ്. കല്‍ക്കിയില്‍ ബച്ചന്‍ നായക തുല്യമായ വേഷം ചെയ്യുമ്പോള്‍ കമല്‍ പ്രധാന വില്ലനായാണ് എത്തുന്നത്.

ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ ബച്ചനും കമലും തമ്മിലുള്ള ഫേസ് ഓഫ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

#amitabhbachchan #walked #movie #thought #kamalhaasan #attention

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup