#divyankatripathi | സംവിധായകനൊപ്പം കിടക്ക പങ്കിടണം, സഹകരിച്ചില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കും! ദുരനുഭവം പങ്കിട്ട് താരം

#divyankatripathi | സംവിധായകനൊപ്പം കിടക്ക പങ്കിടണം, സഹകരിച്ചില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കും! ദുരനുഭവം പങ്കിട്ട് താരം
Jul 1, 2024 12:14 PM | By Athira V

നടിയായും അവതാരകയായുമെല്ലാം മിനിസ്‌ക്രീനില്‍ സജീവമാണ് ദിവ്യാങ്ക തൃപാഠി. ഹിന്ദിയിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ദിവ്യാങ്ക. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.. ഇതൊക്കെ സോഷ്യല്‍ മീഡിയയിലും മറ്റും വൈറല്‍ ആകാറുമുണ്ട്. 

മുമ്പൊരിക്കല്‍ ദിവ്യാങ്ക നടത്തിയൊരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചുള്ള നടിയുടെ വാക്കുകളാണ് വാര്‍ത്തയാകുന്നത്. സാമ്പത്തികമായി മോശമായി നില്‍ക്കുന്ന സമയത്തായിരുന്നു തനിക്ക് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും എന്നാല്‍ തന്റെ കഴിവില്‍ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫര്‍ തള്ളിക്കളയുകയായിരുന്നു എന്നാണ് ദിവ്യാങ്ക പറഞ്ഞത്.


ഒരിക്കല്‍ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. പുതുമുഖങ്ങളെ പലതരത്തില്‍ മുതലെടുക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തില്‍ എല്ലാവര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യാങ്ക പറയുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം തനിക്ക് ഉണ്ടായിരുന്നു.

ആ സമയത്ത് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫര്‍ വന്നു. എന്നാല്‍ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു ബ്രേക്ക് തനിക്ക് ലഭിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു എന്നാണ് ദിവ്യാങ്ക പറയുന്നുണ്ട്. മീടു വരുന്നതിന് മുന്‍പ് ആയിരുന്നു ഇത്തരത്തില്‍ ഒരു ഓഫറുമായി തന്നെ സമീപിച്ചത്. ഈ മേഖലയിലെ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാര്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കില്‍ പിന്നെ ഇവിടെ തുടരാന്‍ കഴിയില്ലെന്നും പറയുമെന്നും ദിവ്യാങ്ക പറയുന്നു. എന്നാല്‍ ഇതൊന്നും കരിയറിനെ ബാധിക്കില്ലെന്നും ദിവ്യങ്ക പറയുന്നു. 


അതേസമയം നിങ്ങള്‍ അത് ചെയ്‌തെങ്കില്‍ അത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം അസംബന്ധമാണെന്ന് തനിക്ക് അറിയാമായിരുന്നു. ഞാന്‍ എന്റെ കഴിവിനെ വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് ജോലി കിട്ടിയെന്നും ദിവ്യാങ്ക പറയുന്നു. അങ്ങനെ നല്ല പ്രൊജക്ടുകള്‍ പിന്നീടും ലഭിക്കുകയായിരുന്നു എന്ന് ദിവ്യാങ്ക പറയുന്നുണ്ട്. 

#divyankatripathi #revealed #her #casting #couch #experience

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup