#rutujasawant | അയാള്‍ എന്നെ കടന്നുപിടിച്ചു! ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് താരം

#rutujasawant | അയാള്‍ എന്നെ കടന്നുപിടിച്ചു! ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് താരം
Jun 30, 2024 12:40 PM | By Athira V

സിനിമ-സീരിയല്‍ രംഗത്ത് നിലനില്‍ക്കുന്നൊരു വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ മേഖലകളില്‍ കാസ്റ്റിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍നിര നായികമാരും നായകന്മാരും വരെ തങ്ങള്‍ക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. മാറിയ ഇന്നത്തെ കാലത്തും ഇത്തരം സംഭവങ്ങള്‍ തുടരുന്നുവെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. 

അഭിനയ മോഹവുമായി കടന്നു വരുന്ന, വിനോദ ലോകത്ത് ബന്ധങ്ങളില്ലാത്ത നിഷ്‌കളങ്കരായ യുവതികളാണ് പലപ്പോഴും ഇത്തരക്കാരുടെ ഇരകളാകുന്നത്. അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ സിനിമാ ലോകത്തിന് തന്നെ അപമാനമാണ്. ഒരിക്കല്‍ തന്നിക്കുണ്ടായൊരു മോശം അനുഭവം വെളിപ്പെടുത്തിയ നടിയാണ് റുതുജ സാവന്ത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു റുതുജയ്ക്ക് മോശം അനുഭവമുണ്ടായത്. 


''ഒരു സ്ട്രഗ്ലിംഗ് ആക്ടറെ സംബന്ധിച്ച് ഓഡിഷന്‍ നല്‍കുക എന്നത് സാധാരണ കാര്യമാണ്. ഇരുപതാം വയസില്‍ ജോലി തേടി നടക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം എന്നെ തേടി ഒരു ഏജന്റിന്റെ കോള്‍ വന്നു. അദ്ദേഹവുമായി ഒരു മീറ്റിംഗിനായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അദ്ദേഹം എന്നോട് അടുക്കാന്‍ ശ്രമിച്ചു. എന്നെ അയാള്‍ കടന്നു പിടിച്ചു. എനിക്ക് പേടിയായി. ഞാന്‍ അവിടെ നിന്നും ഓടി പോരുകയായിരുന്നു'' എന്നാണ് റുതുജ പറയുന്നത്. 

''ആ സംഭവം എന്നെ കൂടുതല്‍ ജാഗരൂകയാക്കി. അറിയാത്ത ആളുകളെ കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. ആ സംഭവത്തിന് ശേഷം ഞാന്‍ ഒറ്റയ്ക്ക് മീറ്റിംഗിന് പോകാറില്ല. സുഹൃത്തിനേയും കൂടെ കൂട്ടും. ഇന്നും ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണുന്നുണ്ടെങ്കില്‍ നന്നായി ക്രോസ് ചെക്ക് ചെയ്യും'' എന്നും റുതുജ പറയുന്നുണ്ട്. 


''നിര്‍ഭാഗ്യവശാല്‍ പല പുതിയ അഭിനേതാക്കള്‍ക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പുതുമഖങ്ങള്‍ എളുപ്പത്തില്‍ ഇരകളാകും. പക്ഷെ എല്ലായിടത്തും നല്ലവരും ചീത്തവരുമുണ്ട്. അവനവന് പ്രഥമ പരിഗണന നല്‍കി, സുരക്ഷിതമായി വേണം മുന്നോട്ട് പോകാന്‍'' എന്നാണ് റുതുജ പറയുന്നത്.  ടെലിവിഷന്‍ ലോകത്തും സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് റുതുജ സാവന്ത്. മെഹന്ദി ഹേ രച്ച്‌നേ വാലി, ഛോട്ടി സര്‍ദാര്‍നി, പിശാചിനി തുടങ്ങിയ ഷോകൡലൂടെയാണ് റുതുജ താരമാകുന്നത്. ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

അതേസമയം പുതുമുഖങ്ങള്‍ക്ക് മാത്രമല്ല കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത് എന്നതാണ് വസ്തുത. മുന്‍നിര താരങ്ങളുടെ മക്കളോടു പോരും ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുമ്പൊരിക്കല്‍ തനിക്കുണ്ടായ അനുഭവം നടി വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞിരുന്നു. തന്നെപ്പോലൊരു താരപുത്രിയോട് ചോദിക്കാമെങ്കില്‍ സിനിമയില്‍ യാതൊരു ബന്ധവുമില്ലാത്ത പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് വരലക്ഷ്മി ചോദിക്കുന്നത്. 

#biggboss #fame #rutujasawant #opened #up #about #her #bitter #experience

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-