(moviemax.in)ബോളിവുഡിൽ അമിതാഭ് ബച്ചന്റെ കുടുംബം മിക്കപ്പോഴും ചർച്ചയാകാറുണ്ട്. താരകുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ എപ്പോഴും ആരാധക ശ്രദ്ധ നേടുന്നു.
നടി ഐശ്വര്യ റായ് അഭിഷേക് ബച്ചന്റെ ഭാര്യയായി ബച്ചൻ കുടുംബത്തിലേക്ക് എത്തിയപ്പോൾ ബോളിവുഡിൽ ഇത് വലിയ തോതിൽ ചർച്ചയായി.
2007 ലാണ് ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹം നടന്നത്. ഐശ്വര്യ അന്ന് ലോകം ആരാധിക്കുന്ന താര സുന്ദരിയാണ്. അഭിഷേക് പക്ഷെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല.
അന്നും ഇന്നും അഭിഷേകിനേക്കാൾ എത്രയോ മുന്നിലാണ് ഐശ്വര്യയുടെ താര പ്രഭ. അതേസമയം ബച്ചൻ കുടുംബവുമായി ഐശ്വര്യ പെട്ടെന്ന് ഇഴുകി ചേർന്നു.
കരിയറിനേക്കാളും കുടുംബ ജീവിതത്തിനാണ് പ്രാധാന്യമെന്ന് ഐശ്വര്യ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. അമ്മയായ ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.
രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെയാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. ഐശ്വര്യയുടെ പേരിൽ ഭർതൃപിതാവ് അമിതാഭ് ബച്ചൻ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ച സംഭവമാണ് വീണ്ടുമിപ്പോൾ ചർച്ചയാകുന്നത്.
2008 ലാണ് ഈ സംഭവം നടന്നത്. ഉത്തർപ്രദേശിലെ ദൊലത്പുർ എന്ന ഗ്രാമത്തിലാണ് ബിരുദ കോളേജിന്റെ തറക്കല്ലിട്ടത്. മരുമകൾ ഐശ്വര്യയുടെ പേരിൽ കോളേജ് തുടങ്ങാനായിരുന്നു തീരുമാനം.
അമിതാഭ് ബച്ചനൊപ്പം ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, സമാജ്വാദി പാർട്ടി നേതാവ് അമർ സിംഗ്, മുലായം സിംഗ് യാദവ് എന്നിവർ കോളേജിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.
കോളേജ് നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും അമിതാഭ് ബച്ചൻ നൽകി. നിഷ്ത ഫൗണ്ടേഷനെയാണ് ഈ കോളേജിന്റെ നിർമാണ ഉത്തരവാദിത്വം ഏൽപ്പിച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
അമിതാഭിന്റെ ഭാര്യ ജയ ബച്ചനാണ് ഈ ഫൗണ്ടേഷന്റെ പ്രസിഡന്റ്. എന്നാൽ വിദ്യാർത്ഥികൾക്കായി കോളേജ് എന്ന ഗ്രാമവാസികളുടെ സ്വപ്നം ഇവർ സഫലമാക്കിയില്ല.
പത്ത് വർഷത്തോളം കോളേജിനായി ഗ്രാമ വാസികൾ കാത്തിരുന്നു. ഒടുവിൽ ഗ്രാമവാസികൾ തന്നെ പണപ്പിരിവ് നടത്തി കോളേജ് സ്ഥാപിക്കുകയായിരുന്നു.
ഗ്രാമവസികളിലാെരാളായ അധ്യാപകന്റ് പിതാവ് കോളേജിനായി സ്ഥലം വിട്ട് നൽകി. അമിതാഭ് ബച്ചൻ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലത്തിന് തൊട്ടടുത്തായി ഗ്രാമവാസികളുടെ നേതൃത്വത്തിൽ കോളേജ് പണിതു.
അമിതാഭ് ബച്ചനെതിരെ അന്ന് വ്യാപക വിമർശനമാണ് വന്നത്. കോടികളുടെ ആസ്തി ബച്ചൻ കുടുംബത്തിനുണ്ട്. അടുത്തിടെയാണ് 50 കോടി വിലയുള്ള പ്രതീക്ഷ എന്ന തന്റെ ബംഗ്ലാവ് ബച്ചൻ മകൾ ശ്വേത ബച്ചന് നൽകിയത്.
മുംബൈയിൽ ഒന്നിലേറെ ബംഗ്ലാവുകളും ഫ്ലാറ്റുകളും അമിതാഭ് ബച്ചനുണ്ട്. കഴിഞ്ഞ ദിവസം മകൻ അഭിഷേക് ബച്ചൻ 15 കോടി രൂപയ്ക്ക് ആറ് അപാർട്മെന്റുകൾ മുംബെെയിൽ വാങ്ങി.
83 കാരനായ അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. ജയ ബച്ചൻ രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ കൊടുക്കുന്നത്.
#amitabhbachchan #once #promised #built #college #aishwaryarai #what #happene