#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍
Jun 30, 2024 08:54 AM | By Susmitha Surendran

(moviemax.in)  ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫിന്റെയും ഗര്‍ഭ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചന നല്‍കിയത്.

ബേബി ബംപുമായി നടന്നു നീങ്ങുന്ന കത്രീനയെ വീഡിയോയില്‍ കാണാമായിരുന്നു.

കത്രീന ഗര്‍ഭിണി ആണെന്ന വാര്‍ത്തകളോട് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയുടെ ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍.

‘ബാഡ് ന്യൂസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് വിക്കി കൗശല്‍ പ്രതികരിച്ചത്. ”എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി പങ്കിടും.”

”സമയമാകുമ്പോള്‍ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല” എന്നാണ് വിക്കി കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭ ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് പറഞ്ഞത്. അതേസമയം, കഴിഞ്ഞ മാസമായിരുന്നു കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ആദ്യത്തെ കുഞ്ഞിനെ കത്രീന ലണ്ടനില്‍ വച്ചാണ് പ്രസവിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്.

രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്. അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നായിരുന്നു വിക്കി തുറന്നു പറഞ്ഞത്.

അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

#Actress #KatrinaKaif's #pregnancy #news #also #doing #rounds.

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories

News Roundup