#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍

#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍
Jun 29, 2024 08:04 PM | By ADITHYA. NP

(moviemax.in)രുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ജോഡിയായിരുന്നു നാഗ ചൈതന്യയും സമാന്തയും. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് 2021 ല്‍ നാഗ ചൈതന്യയും സമാന്തയും പിരിയുകയായിരുന്നു.


ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും പറഞ്ഞിട്ടില്ല.

 ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തനിക്ക് ഒരേ സമയം രണ്ട് പ്രണയങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്ന നാഗ ചൈതന്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. എപ്പോഴെങ്കിലും റിലേഷന്‍ഷിപ്പില്‍ വഞ്ചന കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നാഗ ചൈതന്യ. 


''എല്ലാവരും എല്ലാ കാര്യങ്ങളും ജീവിതത്തില്‍ അറിഞ്ഞിരിക്കണം. അപ്പോഴാണ് വളരാന്‍ സാധിക്കുക. എനിക്ക് എല്ലാ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇപ്പോള്‍ സെറ്റില്‍ ഡൗണ്‍ ആകാനുള്ള സമയമാണ്'' എന്നായിരുന്നു നാഗ ചൈതന്യ പറയുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് നാഗ ചൈതന്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരേസമയം രണ്ട് ബന്ധങ്ങള്‍ കൊണ്ടു നടന്ന് വഞ്ചിക്കുന്നതിനെ ന്യായീകരിക്കുകയാണ് താരമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

നാഗ ചൈതന്യയുമായുള്ള വിവാഹം ബന്ധം അവസാനിപ്പിക്കുക എന്ന സമാന്തയുടെ തീരുമാനം നന്നായെന്നും ചിലര്‍ പറയുന്നു. അതേസമയം സമാന്ത മാലാഖയല്ലെന്നും അവര്‍ക്കും ഒരേസമയം രണ്ട് ബന്ധങ്ങളുണ്ടാവുകയും പ്രണയത്തില്‍ വഞ്ചന കാണിച്ചിട്ടുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

മുമ്പൊരിക്കല്‍ സമാന്തയോട് ഒരു ആരാധകന്‍ എന്തുകൊണ്ട് നാഗ ചൈതന്യയെ വഞ്ചിച്ചുവെന്ന് ചോദിച്ചിരുന്നു. അതിന് സമാന്ത നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു.

അതേസമയം വിവാഹ മോചന ശേഷം കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ സമാന്ത നാഗ ചൈതന്യയെക്കുറിച്ച് സംസാരിച്ചിരുന്നു.

തങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ളത് നല്ല ബന്ധമല്ല. തങ്ങളെ ഇപ്പോള്‍ ഒരു മുറിയില്‍ കൊണ്ടു വരുകയാണെങ്കില്‍ മൂര്‍ച്ചയുള്ള സാധനങ്ങളൊക്കെ മാറ്റി വെക്കേണ്ടി വരുമെന്നാണ് സമാന്ത പറഞ്ഞത്.

ഇപ്പോള്‍ തങ്ങള്‍ക്കിടയില്‍ ഉള്ളത് സൗഹാര്‍ദ്രമായ അന്തരീക്ഷമല്ലെന്നും എന്നാല്‍ ഭാവിയില്‍ നന്നായേക്കുമെന്നും താരം പറഞ്ഞിരുന്നു. 

അതേസമയം വിവാഹ മോചന ശേഷം തന്റെ കരിയറില്‍ പുതിയ ഇടങ്ങളിലേക്ക് കടക്കുകയാണ് സമാന്ത. താരം ബോളിവുഡിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്.

നേരത്തെ ഫാമിലി മാനിലൂടെ ഒടിടി ലോകത്ത് സമാന്ത കയ്യടി നേടിയിരുന്നു. ഖുഷിയാണ് സമാന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ആമസോണ്‍ പ്രൈം വെബ് സീരീസായ സിറ്റഡല്‍ ആണ് പുറത്തിറങ്ങാനുള്ളത്. പിന്നാലെ നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

നാഗ ചൈതന്യയും ബോളിവുഡിലേക്ക് എന്‍ട്രി നടത്തിയിരുന്നു. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലൂടെയായിരുന്നു നാഗ ചൈതന്യയുടെ ഹിന്ദി അരങ്ങേറ്റം. കസ്റ്റഡിയാണ് നാഗ ചൈതന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തണ്ടേല്‍ ആണ് പുതിയ സിനിമ. 

#nagachaitanya #admits #cheating #relationship #fans #says #samantha #did #good

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup