#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി താരങ്ങൾ

#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി  താരങ്ങൾ
Jun 29, 2024 05:10 PM | By Susmitha Surendran

(moviemax.in)  വിവാഹം കഴിഞ്ഞ് ഒരാഴ്ചയാകുന്നതിന് മുമ്പേ നടി സൊനാക്ഷി സിന്‍ഹ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍. സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇക്ബാലും ആശുപത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ എത്തിയിരിക്കുന്നത്. ഇരുതാരങ്ങളുടെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വെള്ള നിറത്തിലെ മെഴ്സിഡസ് കാറില്‍ എത്തിയ ദമ്പതികള്‍ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ഇതോടെയാണ് സൊനാക്ഷി ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഇത് പതിവ് മെഡിക്കല്‍ ചെക്കപ്പ് ആകാനേ സാധ്യതയുള്ളു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ഏവ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. നടനും മോഡലുമായ സഹീര്‍, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ്.

മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്ന് ഗോസിപ്പുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു.

വിവാഹം സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവും വ്യക്തമാക്കിയിരുന്നു.


#News #actress #SonakshiSinha #pregnant #less #week #after #her #marriage.

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-