#salmankhan | എല്ലാം കഴിഞ്ഞ് രാത്രി 2 മണിക്കാണ് ഉറങ്ങുന്നത്: സൽമാൻ ഷാരൂഖിനെ പോലെയല്ല; ഗോവിന്ദ് നാംദേവ്

#salmankhan | എല്ലാം കഴിഞ്ഞ് രാത്രി 2 മണിക്കാണ് ഉറങ്ങുന്നത്: സൽമാൻ ഷാരൂഖിനെ പോലെയല്ല; ഗോവിന്ദ് നാംദേവ്
Jun 29, 2024 03:29 PM | By Sreenandana. MT

(moviemax.in)ബോളിവുഡ് സിനിമകളിലെ നിറ സാന്നിധ്യമാണ് ​ഗോവിന്ദ് നാംദേവ്. 1992ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഫിലിം 'ഷോല ഓർ ഷബ്നം' എന്ന ചിത്രത്തിലൂടെയാണ് ​ഗോവിന്ദ് സിനിമയിലെത്തുന്നത്. ഇതിനു മുന്നേ ദിലീപ് കൂമാർ ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതൊരു കാമിയോ റോൾ ആയിരുന്നു.

ബോളിവുഡ് ആക്ടേഴ്സിനൊപ്പം വർക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ​ഗോവിന്ദ് ഇപ്പോൾ.പ്രധാനമായും ഷാരുഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെ കുറിച്ചാണ് സംസാരിക്കുന്നത്.ഒരു പ്രമുഖ മീഡിയ പോർട്ടലിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

"ഫിർ ബി ദിൽ ഹെ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ സെറ്റിൽ ഒരുപോലെ അഭിനേതാവായും നിർമാതാവായും ജോലി ചെയ്തയാളാണ് ഷാരൂഖ്. അദ്ദേഹം ഒരു വർക്കഹോളിക്കാണ്.പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് അദ്ദേഹം നല്ലവണ്ണം ഹാർഡ് വർക്ക് ചെയ്യുമെന്ന്.

എന്നാൽ ആ ചിത്രത്തിന്റെ ഷൂട്ടിൽ സെറ്റിൽ വെച്ച് എനിക്ക് അത് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി."ഞാനും ഷാരൂഖും ഒരു ദിവസം പകൽ മുഴുവൻ ഒരുമിച്ച് ജോലി ചെയ്തു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. രാത്രി അദ്ദേഹം അണിയറ പ്രവർത്തകരുമായി പല കാര്യങ്ങളിലും ഇടപെട്ടു, സഹായിച്ചു.


അദ്ദേഹം പ്രൊഡ്യൂസർ കൂടിയല്ലേ. അതിനാൽ എല്ലാം കഴിഞ്ഞ് രാത്രി 2 മണിക്കാണ് അദ്ദേഹം ഉറങ്ങുന്നത്. പിറ്റേന്ന് അതിരാവിലെ അദ്ദേഹത്തിന് ചെന്നെയിൽ ഒരു പരിപാടിക്ക് പോവുവാൻ ഉണ്ടായിരുന്നു. ഫങ്ഷൻ തീർന്നതും അടുത്ത വിമാനത്തിൽ തിരിച്ച് വന്ന് ഷൂട്ടിം​ഗ് തുടർന്നു.

സത്യത്തിൽ ഒരു മൂന്നര അല്ലെങ്കിൽ നാലു മണിക്കൂർ കഷ്ട്ടിച്ച് ഷാരൂഖ് ഉറങ്ങിക്കാണും. അദ്ദേഹം വീണ്ടും പഴയപോലെ വർക്ക് ചെയ്യാൻ തുടങ്ങും.അടുത്തത് എന്ത് ചെയ്യണമെന്ന് ചിന്തിക്കാൻ തുടങ്ങും. അതാണ് ഷാരൂഖ്. എല്ലാം വളരെ ഈസിയായി കൈകാര്യം ചെയ്യും.

ഒരുപാട് സംസാരിക്കും.സൽമാൻ നായകനായി അഭിനയിച്ച വാണ്ടഡ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കു വെച്ചത് ഇങ്ങനെയായിരുന്നു. "സൽമാൻ ഒരുപാട് സംസാരപ്രിയനല്ല. അദ്ദേഹത്തിന്റെ ജോലിയിൽ മാത്രമേ എപ്പോഴും ശ്രദ്ധ പുലർത്തൂ.

കൂടുതൽ വ്യക്തിപരമായ സംസാരങ്ങൾ അ​ദ്ദേഹത്തിനില്ല. സൽമാൻ ഷാരൂഖിനെ പോലെയല്ല." 2000ൽ അസീസ് മിർസയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി വന്ന ചിത്രമാണ് ഫിർ ബി ദിൽ ഹെ ഹിന്ദുസ്ഥാനി. ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായിരുന്നു ഷാരൂഖ്.

ഡ്രീംസ് അൺലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ നിർമ്മാണ കമ്പനി ഷാരൂഖ് ഖാനും, ജൂഹി ചൗളയും പിന്നെ സംവിധായകൻ അസീസ് മിർസയുമാണ് നടത്തിയത്. എന്നാൽ ഇപ്പോൾ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നാണ് അദ്ദേഹത്തിന്റെ ഓർ​ഗനൈസേഷന്റെ പേര്.

#Sleeps #2am #after #Salman #like #Shah #Rukh; #Govind #Namdev

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall