Jun 28, 2024 01:32 PM

സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി ടെലിവിഷൻ നടി ഹിനാ ഖാൻ. അർബുദത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ നടി പറഞ്ഞു.


‘‘മുന്നോട്ടുപോകുകയാണ്. അസുഖത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും ഞാൻ സുഖമായിരിക്കുന്നു. ഈ അസുഖത്തെ നിശ്ചയദാർഢ്യത്തോടെ അതിജീവിക്കാന്‍ ശക്തയും പ്രതിജ്ഞാബദ്ധയുമാണ് ഞാൻ. ചികിൽസ തുടങ്ങിയിട്ടുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയാറാണ്’’–ഇൻസ്റ്റഗ്രാമിൽ ഹിന ഖാൻ കുറിച്ചു.


തന്റെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്നും നടി പറഞ്ഞു. ഈ യാത്രയിൽ ഇതേ സാഹചര്യത്തിലൂടെ കടന്നുപോയവരുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണച്ചു കൊണ്ടുള്ള നിർദേശങ്ങളും വിലമതിക്കാനാകാത്തതാണെന്നും ഹിന പറഞ്ഞു.

#hinakhan #diagnosis #breast #cancer

Next TV

Top Stories