(moviemax.in)പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നു.
പ്രീ ബുക്കിംഗ് റെക്കോർഡുകൾ തീർത്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സാക്നില്‍ക് റിപ്പോർട്ടനുസരിച്ച് 180 കോടിയാണ് ആദ്യ ദിനത്തിൽ കൽക്കി 2898 എഡി സ്വന്തമാക്കിയിരിക്കുന്നത്.
ഇൻഡസ്ട്രി ട്രാക്കർ പറയുന്നതനുസരിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. അതേസമയം അതിന്‍റെ ഗ്രോസ് കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്.
ഇന്ത്യൻ ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ കൽക്കി. 223 കോടി കളക്ഷനുമായി രാജമൗലിയുടെ ആർആർആർ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. രണ്ടാം സ്ഥാനം ബാഹുബലിക്കാണ്.
യുഎസിൽ കൽക്കിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോവുകയും അതോടൊപ്പം വടക്കേ അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയുമാണ്. കൽക്കി 2898 എഡി അതിൻ്റെ പ്രീമിയർ ഷോകളിൽ നിന്ന് തന്നെ 3.7 ദശലക്ഷം ഡോളറാണ് നേടിയിരിക്കുന്നത്.
ഇതോടെ യുഎസ്സിലെ പ്രീമിയർ ഷോകളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് കൽക്കി സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി.
മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്.
പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ കൽക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം.
#Avatara #Births #Big #Box #Office; #Kalki #made #crores