#SharukhKhan | ഹേ റാമിലെ ഷാരൂഖിന്റെ ‘പ്രതിഫലം’ കേട്ട് അമ്പരന്ന് സിനിമാലോകം

 #SharukhKhan | ഹേ റാമിലെ ഷാരൂഖിന്റെ ‘പ്രതിഫലം’ കേട്ട് അമ്പരന്ന് സിനിമാലോകം
Jun 27, 2024 02:10 PM | By Sreenandana. MT

(moviemax.in)ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സിനിമയിൽ അഭിനയിക്കുക എന്നത് സൂപ്പർ സ്റ്റാറുകൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ അത്തരത്തിൽ ഒരു സൂപ്പർ സ്റ്റാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അഭിനയിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രെധ നേടുന്നത്.

വേറാരുമല്ല ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാനാണ്‌ ഒരു രൂപ പോലും വാങ്ങാതെ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.കമൽഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാൻ പ്രതിഫലമില്ലാതെ അഭിനയിച്ചിരിക്കുന്നത്.

കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്.തമിഴിലും ഹിന്ദിയിലും ആയിട്ടാണ് ഈ ചിത്രം ഇറങ്ങുന്നത്.അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഹേ റാമിൽ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഹിന്ദുസ്താനി 2 എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ഒന്നിച്ച് ജോലി ചെയ്യുമ്പോള്‍ തങ്ങൾ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും കമൽഹാസന്‍ പറഞ്ഞു

#movie #world #surprised #hear #Shahrukh's #reward' #Hey #Ram

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-