#SiddharthMalhotra | സിദ്ധാര്‍ഥ് മല്‍ഹോത്ര ഇനിയും ആക്ഷൻ ചിത്രത്തിലോ?, അപ്‍ഡേറ്റ് പുറത്ത്

#SiddharthMalhotra | സിദ്ധാര്‍ഥ് മല്‍ഹോത്ര ഇനിയും ആക്ഷൻ ചിത്രത്തിലോ?, അപ്‍ഡേറ്റ് പുറത്ത്
Jun 26, 2024 04:09 PM | By Sreenandana. MT

(moviemax.in)ബോളിവുഡ് യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. സിദ്ധാര്‍ഥ് മല്‍ഹോത്ര യൂണിഫോം ധരിച്ചുള്ള കഥാപാത്രങ്ങളാണ് അടുത്തിടെ അവതരിപ്പിച്ചിരുന്നത്. പൊലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിദ്ധാര്‍ഥ് മല്‍ഹോത്ര ഇനി ആക്ഷൻ ചിത്രത്തില്‍ നായകനാകും എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലുണ്ട്.ഷേര്‍ഷാ, ഇന്ത്യൻ പൊലീസ് ഫോഴ്‍സ് തുടങ്ങിയവയില്‍ യൂണിഫോമണിഞ്ഞ വേഷങ്ങളായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്രയ്‍ക്ക്, യോദ്ധയിലും സിദ്ധാര്‍ഥ് മല്‍ഹോത്ര അത്തരമൊരു കഥാപാത്രമായിട്ടാണ് എത്തിയത്.

ഇനി വേറിട്ട ഴോണറിലുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും സ്വീകരിക്കാനാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ശ്രമം. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്.

വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്. തിരക്കഥ സാഗര്‍ ആംബ്രെയാണ്.

യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

#Siddharth #Malhotra #still #action #film?, #update #out

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup