#tanushreedutta | മരിച്ചവര്‍ സംസാരിക്കാത്തത് ഭാഗ്യം! എങ്ങനെയാണ് നിങ്ങളുടെ മൂത്ത മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്? നാന നുണയനെന്ന് തനുശ്രീ

#tanushreedutta |  മരിച്ചവര്‍ സംസാരിക്കാത്തത് ഭാഗ്യം! എങ്ങനെയാണ് നിങ്ങളുടെ മൂത്ത മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്? നാന നുണയനെന്ന് തനുശ്രീ
Jun 24, 2024 04:29 PM | By Athira V

ബോളിവുഡിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു നാന പടേക്കറിനെതിരായ മീടു ആരോപണം. മുന്‍നിര നായികയായ തനുശ്രീ ദത്തയായിരുന്നു നാനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. നാനയെ പോലെ, എല്ലാവരും ബഹുമാനിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ക്കെതിരെയുള്ള ആരോപണം വലിയ വിവാദമായി മാറുകയും ചെയ്തു. തനുശ്രീയെ പോലെ വലിയ ഹിറ്റുകള്‍ സമ്മാനിച്ച, മുന്‍നിര നായികയുടെ തുറന്നു പറച്ചില്‍ അക്ഷരാര്‍ത്ഥില്‍ ബോളിവുഡിനെ ഞെട്ടിക്കുന്നതായിരുന്നു. 

2018 ലായിരുന്നു സംഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം തനുശ്രീയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകാണ് നാന. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നാന മനസ് തുറന്നത്. എന്തുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നാണ് താരം പറയുന്നത്. 

''അതെല്ലാം നുണയായിരുന്നു എന്നെനിക്ക് അറിയാം. അതിനാല്‍ എനിക്ക് ദേഷ്യം വന്നില്ല. എല്ലാം നുണയായിരിക്കുമ്പോള്‍ ഞാന്‍ എന്തിന് ദേഷ്യപ്പെടണം? അതൊക്കെ പഴയ കാര്യങ്ങളാണ്. അതൊക്കെ കഴിഞ്ഞു.


ഇനിയെന്ത് പറയാനാണ്? സത്യം എല്ലാവര്‍ക്കും അറിയാം. ഞാന്‍ അന്ന് എന്തു പറയണമായിരുന്നു, ഇങ്ങനൊന്നും സംഭവിച്ചിട്ടില്ലെന്നോ? പൊടുന്നനെ ഒരാള്‍ പറയുകയാണ് നിങ്ങള്‍ അത് ചെയ്തു, ഇത് ചെയ്തുവെന്ന്. ഞാന്‍ എന്ത് ഉത്തരമായിരുന്നു നല്‍കേണ്ടിയിരുന്നത്. ഞാനിത് ചെയ്തിട്ടില്ലെന്ന് പറയണമായിരുന്നുവോ? ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന സത്യം എനിക്കറിയാം'' എന്നാണ് നാന പറയുന്നത്. 

ഇതിന് പിന്നാലെ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. സൂമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനുശ്രീയുടെ പ്രതികരണം.

''നാന എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാം, അനില്‍ ശര്‍മയുടെ ഷൂട്ടിംഗിനിടെ വാരാണസി പയ്യനെ തല്ലിയെ സംഭവത്തിന് ശേഷം. നാന ആദ്യം കരണത്തടിച്ചത് ഷൂട്ടിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി. തന്റെ പ്രവര്‍ത്തി മറച്ചുപിടിക്കാന്‍ നോക്കിയതിന് തിരിച്ചടി കിട്ടിയപ്പോള്‍ അയാള്‍ യുടേണ്‍ എടുക്കുകയും മനസില്ലാ മനസോടെ മാപ്പ് പറയുകയും ചെയ്തു'' തനുശ്രീ പറയുന്നു. 

''അയാള്‍ ഇപ്പോള്‍ ഭയന്നിരിക്കുകയാണ്. ബോളിവുഡിലെ അയാളുടെ സപ്പോര്‍ട്ടര്‍മാര്‍ കുറഞ്ഞു. അയാളെ പിന്തുണച്ചിരുന്നവര്‍ കടത്തിലാവുകയോ അയാളെ മാറ്റി നിര്‍ത്തുകയോ ചെയ്തു.

അയാളുടെ മാനുപ്പുലേഷനുകള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആറ് വര്‍ഷത്തിന് ശേഷം ഒരു ആരോപണത്തോട് പ്രതികരിച്ച് ശ്രദ്ധ നേടാന്‍ നോക്കുന്നത്. നാന പടേക്കര്‍ പാത്തളോജിക്കല്‍ നുണയന്‍ ആണ്'' എന്നാണ് തനുശ്രീ നാനയ്‌ക്കെതിരെ പറയുന്നത്.

''അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ സംവിധായകര്‍ക്കും സെറ്റിലെ അയാളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പറയാനുണ്ടാകും. അവരൊക്കെ നുണ പറയുകയാണോ? അയാള്‍ സംവിധായകരെ തല്ലാനും അവരോട് മോശമായി പെരുമാറാനും സാധിക്കുമെങ്കില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറുക എന്നത് വലിയ കാര്യമായിരിക്കില്ല. 

അല്ലേ? മുതിര്‍ന്ന നടി ഡിംപിള്‍ കപാഡിയ പോലും അയാള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ട്. അവരും നുണ പറയുകയാണോ? അയാള്‍ തല്ലിയ വാരാണസിയിലെ പയ്യന്‍ വന്ന് പറഞ്ഞത് അവന്‍ ഒരു ക്രൂവിന്റേയും ഭാഗമല്ല. വെറുതെ തല്ലിയെന്നാണ്. അവനും നുണ പറയുകയാണോ? എല്ലാവരും നുണ പറയുന്നതാകില്ലല്ലോ. നാനയാണ് നുണ പറയുന്നത്'' തനുശ്രീ പറയുന്നു. 

''നാനയും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് എനിക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുകയും എന്റെ വ്യക്തി ജീവിതവും കരിയറും നശിപ്പിച്ചു. ഇപ്പോള്‍ തന്റെ നുണകള്‍ പൊളിയുമോ എന്ന ഭയമാണ്. മാധ്യമങ്ങളിലെ നരേറ്റീവ് മാറ്റിയെഴുതാനുള്ള ശ്രമമാണ്. എനിക്കും അയാളോട് ചോദിക്കാനുണ്ട്. എങ്ങനെയാണ് നിങ്ങളുടെ മൂത്ത മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്? മരിച്ചവര്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത് നന്നായി. പക്ഷെ ആത്മാവിനെ കേള്‍ക്കാന്‍ സാധിക്കുന്ന ഞങ്ങള്‍ക്ക് സത്യം അറിയാം'' എന്നും തനുശ്രീ പറയുന്നുണ്ട്.

#tanushreedutta #calls #nanapatekar #pathalogical #lier #after #he #claimed #her #allegations #lie

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories