#sonakshisinha | വിവാഹത്തിന് അമ്മ പൂനം സിന്‍ഹയുടെ സാരിയും ആഭരണങ്ങളും അണിഞ്ഞ് സൊനാക്ഷി; ചിത്രങ്ങള്‍ വൈറല്‍

#sonakshisinha | വിവാഹത്തിന് അമ്മ പൂനം സിന്‍ഹയുടെ സാരിയും ആഭരണങ്ങളും അണിഞ്ഞ് സൊനാക്ഷി; ചിത്രങ്ങള്‍ വൈറല്‍
Jun 24, 2024 12:01 PM | By ADITHYA. NP

(moviemax.in)ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായത്.

വിവാഹവാർത്ത പ്രചരിച്ചത് മുതൽ നിരവധി അഭ്യൂഹങ്ങൾ ഈ ദമ്പതികളെ കുറിച്ച് പുറത്തുവന്നിരുന്നു. നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്.

സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അമ്മ പൂനം സിന്‍ഹയുടെ വിവാഹ വസ്ത്രമായ ഐവറി നിറത്തിലുള്ള സാരി അണിഞ്ഞാണ് സൊനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. 44 വര്‍ഷം പഴക്കമുള്ളതാണ് ഈ സാരി.

പൂനം സിന്‍ഹയുടെ തന്നെ ചില ആഭരണങ്ങളും താരം ധരിച്ചിരുന്നു.സൊനാക്ഷിയും സഹീറും തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് വിവാഹ വിവരം ആരാധകരെ അറിയിച്ചത്.

'ഈ ദിവസം, ഏഴ് വർഷം മുമ്പ് (23.06.2017) ഞങ്ങൾ പരസ്പരം കണ്ണുകളിൽ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഇന്ന് ആ സ്നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ നയിച്ചു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവും ആണ്.

ഇപ്പോൾ മുതൽ എന്നന്നേയ്ക്കും. പരസ്പരം സ്നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമായി കൊണ്ടു പോകാനും ഞങ്ങൾ ഒന്നിച്ച് ഇവിടെ ഉണ്ടാകും'- എന്നാണ് വിവാഹ വിവരം പങ്കുവച്ച് സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

അതേസമയം മറ്റൊരു മതത്തില്‍പെട്ട ആളെ വിവാഹം ചെയ്തതിന്‍റെ പേരില്‍ വിമർശന കമന്റുകൾ നിറഞ്ഞതോടെ സൊനാക്ഷിക്ക് വിവാഹവാർത്ത പങ്കുവച്ചുള്ള പോസ്റ്റിന്റെ കമന്റ് വിഭാഗം പൂട്ടേണ്ടി വന്നു.

എന്നാല്‍ സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും താരത്തിന് സ്നേഹ സന്ദേശങ്ങള്‍ തന്നെയാണ് ലഭിച്ചത്.

#sonakshisinha #wears #mother #poonam #sinhas #saree #jewellery #wedding

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories