#nagarjuna | ആരാധകനെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തള്ളി താഴെയിട്ടു; വീഡിയോ ചർച്ചയായപ്പോൾ മാപ്പുപറഞ്ഞ് നാ​ഗാർജുന

#nagarjuna | ആരാധകനെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തള്ളി താഴെയിട്ടു; വീഡിയോ ചർച്ചയായപ്പോൾ മാപ്പുപറഞ്ഞ് നാ​ഗാർജുന
Jun 24, 2024 10:20 AM | By Athira V

ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നാ​ഗാർജുന അക്കിനേനി. തന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം സോഷ്യൽ മീഡിയയിലൂടെ മാപ്പുപറഞ്ഞിരിക്കുകയാണ് താരം. നാ​ഗാർജുനയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തള്ളി താഴെയിട്ടതാണ് എല്ലാത്തിനും കാരണമായത്.

ഹൈദരാബാദ് വിമാനത്താവളത്തിൽനിന്നുള്ള ഒരു ​ദൃശ്യം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാ​ഗാർജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരൻ നാ​ഗാർജുനയ്ക്കടുത്തേക്ക് ചെന്നു.

https://x.com/iamnagarjuna/status/1804919359099605097

എന്നാൽ, ഇയാളെ സുരക്ഷാ ഭടൻ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയിൽനിന്ന് കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാ​ഗാർജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

എന്നാൽ, ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചു. പ്രതികരണങ്ങളെല്ലാം സൂപ്പർതാരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തൊട്ടുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാ​ഗാർജുനയുടെ പ്രതികരണവുമെത്തി. “ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും”, നാ​ഗാർജുനയുടെ വാക്കുകൾ ഇങ്ങനെ.

വിജയ് ബിന്നി സംവിധാനം ചെയ്ത നാ സാമി രം​ഗാ ആണ് നാ​ഗാർജുനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രമാണ് താരത്തിന്റേതായി ചിത്രീകരണം നടന്നുവരുന്നത്. ധനുഷ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.

#nagarjuna #apologises #as #video #bodyguards #mistreating #fan #goes #viral

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup