---
title: "#sonakshi | സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം നടി  ഇസ്ലാം മതം സ്വീകരിക്കുമോ? പ്രതികരിച്ച് പിതാവ്"
english_title: "#actress #convert #Islam #after #marrying #ZaheerIqbal? #father #responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214364/actress-convert-islam-after-marrying-zaheeriqbal-father-responded"
published_at: "2024-06-23T20:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667834504155d_sonakthi.jpg"
keywords: []
---

# #sonakshi | സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം നടി  ഇസ്ലാം മതം സ്വീകരിക്കുമോ? പ്രതികരിച്ച് പിതാവ്

> **Lead Summary:** ** **നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹ ആഘോഷങ്ങളാണ് ബോളിവുഡ് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഇന്ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ നടൻ സഹീർ ഇഖ്ബാലുമായി താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.

## Article Content

** **നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹ ആഘോഷങ്ങളാണ് ബോളിവുഡ് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഇന്ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ നടൻ സഹീർ ഇഖ്ബാലുമായി താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.

സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചതിന് ശേഷം സോനാക്ഷി ഇസ്ലാം മതം സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സഹീറിന്റെ പിതാവ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹത്തിന് ശേഷം സോനാക്ഷി മതം മാറില്ല എന്നാണ് വരൻ്റെ പിതാവ് ഇഖ്ബാൽ രത്തൻസി പറയുന്നത്.

‘അവൾ മതം മാറുന്നില്ല, അത് ഉറപ്പാണ്. അവരുടേത് ഹൃദയങ്ങളുടെ കൂട്ടായ്മയാണ്, മതത്തിന് ഒരു പങ്കും വഹിക്കാനില്ല. ഞാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നു.

ഹിന്ദുക്കൾ ദൈവത്തെ ഭഗവാൻ എന്നും മുസ്ലീങ്ങൾ അള്ളാഹു എന്നും വിളിക്കുന്നു. എന്നാൽ അവസാനം ആ ദിവസം, നമ്മൾ എല്ലാവരും മനുഷ്യരാണ്, എൻ്റെ അനുഗ്രഹങ്ങൾ സഹീറിനും സോനാക്ഷിക്കുമൊപ്പം ഉണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല എന്നും സഹീറിന്റെ അച്ഛനും വ്യവസായിയുമായ ഇഖ്ബാല്‍ രത്തൻസി വ്യക്തമാക്കിയിരിക്കുകയാണ്.

2010-ൽ ദബാംഗിലൂടെ സോനാക്ഷി അരങ്ങേറ്റം കുറിച്ചപ്പോൾ, 2019-ൽ നോട്ട്ബുക്കിലൂടെയായിരുന്നു സഹീറിൻ്റെ അരങ്ങേറ്റം. ഡബിൾ എക്‌സ്എൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

സഞ്ജയ് ലീല ഭൻസാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/214364/actress-convert-islam-after-marrying-zaheeriqbal-father-responded)