#ileanadcruz | അരക്കെട്ട് മാത്രമേ കാണിക്കാനുള്ളോ? എല്ലാവരും തന്നെ അങ്ങനെ കണ്ടതില്‍ വേദന തോന്നിയെന്ന് നടി ഇല്യാന ഡിക്രൂസ്

#ileanadcruz | അരക്കെട്ട് മാത്രമേ കാണിക്കാനുള്ളോ? എല്ലാവരും തന്നെ അങ്ങനെ കണ്ടതില്‍ വേദന തോന്നിയെന്ന് നടി ഇല്യാന ഡിക്രൂസ്
Jun 21, 2024 08:47 PM | By Athira V

വളരെ കുറഞ്ഞ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ സ്വീകാര്യത ലഭിച്ച നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിലും തന്റെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവിയിലേക്ക് എത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. പതിനഞ്ച് വര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി.

രണ്ട് തവണ പ്രണയം പരാജയമുണ്ടായെങ്കിലും അടുത്തിടെ താന്‍ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തി. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. കുഞ്ഞിന് ജന്മം കൊടുത്തെങ്കിലും താനിപ്പോഴും വിവാഹിതയല്ലെന്ന് കൂടി നടി വെളിപ്പെടുത്തി. അതേസമയം, നായികയായി അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങളെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പലപ്പോഴും സംവിധായകന്മാര്‍ തന്റെ അരക്കെട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇക്കാര്യം തുറന്ന് പറയേണ്ടി വന്നുവെന്നുമാണ് നടി പറയുന്നത്.

ദേവദാസ്, പോക്കിരി, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി ഒട്ടുമിക്ക നിരവധി ഹിറ്റ് സിനിമകളിലാണ് ഇല്യാന അഭിനയിച്ചിട്ടുള്ളത്. നടിയുടെ ഒട്ടുമിക്ക സിനിമകൡും അരക്കെട്ടിന് പ്രാധാന്യം നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അങ്ങനെ അല്ലാത്ത ഒരു സിനിമയും ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇങ്ങനൊരു രീതിയിലാണ് ഇല്യാന വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്നത്.

മാത്രമല്ല പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ച് വലിയ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകള്‍ പോലും സിനിമകളില്‍ ഉണ്ടായിരുന്നു എന്നതും രസകരമായ കാര്യമാണ്. എല്ലാ സിനിമകളിലും തന്റെ അരക്കെട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോട് ഇല്യാന എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ താന്‍ വളരെ ദുഃഖിതയാണെന്നും എന്തിനാണ് എല്ലാവരും എന്റെ അരക്കെട്ട് കാണിക്കുന്നതെന്നും നടി ചോദിച്ചിരുന്നു. എന്റെ ഉള്ളില്‍ മറ്റൊന്നുമില്ലെന്ന മട്ടില്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ വേദനിപ്പിക്കുന്നു. പലതവണയായി ഇത് തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ നാണം തോന്നിയെന്നും ഇല്യാന പറഞ്ഞു.

സ്ഥിരമായി ഒരേ രീതിയില്‍ വന്നതോടെ താന്‍ സംവിധായകര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്ന് നടി പറയുന്നു. ഓരോ തവണയും അങ്ങനെ കാണിക്കരുതെന്ന് ഞാന്‍ അവരോട് ഉറച്ച ശബ്ദത്തില്‍ തന്നെ പറഞ്ഞു. ചിലപ്പോള്‍ എന്റെ അരക്കെട്ട് കാണുമ്പോള്‍ എനിക്കും സന്തോഷം തോന്നാറുണ്ട്. മാത്രമല്ല ഞാന്‍ മെലിഞ്ഞത് വളരെ നല്ലതാണെന്ന തോന്നലും ഉണ്ടായിട്ടുണ്ട്.

പക്ഷേ അത് തെറ്റായ രീതിയില്‍ കാണിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും നടി പറയുന്നു. വീട്ടിലുള്ള സാഹചര്യങ്ങളില്‍ താന്‍ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. പാചകം, പാത്രങ്ങളും വീടും വൃത്തിയാക്കുക, തുടങ്ങി ശരീരത്തിന് ഒരുപാട് വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ നോക്കിയാല്‍ പലര്‍ക്കും ശരീരം ഇതുപോലെ മെലിഞ്ഞിരിക്കാന്‍ സാധിക്കുമെന്നും നടി കൂട്ടി ചേര്‍ത്തു. 

#ileanadcruz #opens #up #about #her #waist #scenes #every #movie #goes #viral

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup