Jun 16, 2024 09:25 PM

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം സീസണിന്റെ ആറാം സീസണും അവസാനിച്ചിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന ഷോ യില്‍ ഫൈനലിലേക്ക് എത്തുന്നത് ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരടക്കം ബിഗ് ബോസ് പ്രേമികള്‍. 

ഒടുവില്‍ ജിന്റോ, അര്‍ജുന്‍, ജാസ്മിന്‍, അഭിഷേക്, റിഷി എന്നിവരാണ് അവസാനഘട്ടത്തിലെ അഞ്ച് മത്സരാര്‍ഥികളായി എത്തിയത്. ഈ സീസണില്‍ രാജാവോ റാണിയോ കപ്പ് ഉയര്‍ത്തുമെന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. 

ഫൈനല്‍ ഫൈവ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പിന്തുണയാണ് പുറത്ത് നിന്നും ലഭിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക. അങ്ങനെ അവസാനഘട്ടത്തിലെത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജിന്റോ വിജയിച്ചിരിക്കുകയാണ്. ഇത്തവണയും ബിഗ് ബോസിന് ഒരു രാജാവിനെയാണ് കിട്ടിയതെന്ന് ഇതിലൂടെ വ്യക്തമായി. 

പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി അര്‍ജുന്‍ ശ്യാം ആണ് രണ്ടാം സ്ഥാനത്ത്. തുടക്കം മുതല്‍ സൈലന്റായിരുന്ന അര്‍ജുന്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് തന്റെ ഹെയിം മുഴുവനുമായിട്ടും പുറത്തെടുക്കുന്നത്. ഒടുവില്‍ വോട്ടിന്റെ കാര്യത്തില്‍ മത്സരിച്ച താരം വിജയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഒടുവില്‍ റണ്ണറപ്പായി കൊണ്ടാണ് അര്‍ജുന്‍ വിജയിച്ചിരിക്കുന്നത്. 

മൂന്നാം സ്ഥാനത്തേക്ക് ജാസ്മിനാണ്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ കണ്ടെന്റ് നല്‍കിയ മത്സരാര്‍ഥി ജാസ്മിനായിരുന്നു. അവളെ ചുറ്റിപ്പറ്റിയാണ് ഗെയിം മുഴുവന്‍ നടന്നിരുന്നതും. എന്നാല്‍ വിജയസാധ്യത ഏറെയുണ്ടായിട്ടും ജാസ്മിന്‍ മത്സരത്തില്‍ പിന്നിലേക്കായി പോയി. വിന്നറായ ജിന്റോയെക്കാളും ഏകദേശം രണ്ടായിരത്തിഅഞ്ഞൂറ് വോട്ടിന്റെ കുറവിനാണ് ജാസ്മിന് കപ്പ് നഷ്ടപ്പെട്ടിരിക്കുന്നത്. 

നാലാം സ്ഥാനമാണ് അഭിഷേക് ശ്രീകുമാറിന്. വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസിലേക്ക് വന്ന അഭിഷേകാണ് ആദ്യം ഫിനാലെയിലേക്ക് പ്രവേശിച്ച മത്സരാര്‍ഥി. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിലൂടെ വിജയിച്ച അഭിഷേക് നാലാമത് എത്തിയിട്ടാണ് ഈ ഷോ യില്‍ നിന്നും പുറത്താവുന്നത്. ഫൈനല്‍ ഫൈവില്‍ നിന്നും ആദ്യം പുറത്താവുന്നത് റിഷിയാണ്. അഞ്ചാം സ്ഥാനത്ത് എത്തിയ റിഷി നാലാം റണ്ണറപ്പ് എന്ന സ്ഥാനം നേടിയാണ് പുറത്തായിരിക്കുന്നത്. 

#biggboss #malayalam #season #6 #finale #jinto #bigg #boss #season #6 #winner

Next TV

Top Stories










News Roundup