'എന്റെ കുടുംബ കാര്യത്തിൽ ആരും ഇടപെടേണ്ട', രൂക്ഷവിമർശനവുമായി അപ്‍സര

'എന്റെ കുടുംബ കാര്യത്തിൽ ആരും ഇടപെടേണ്ട', രൂക്ഷവിമർശനവുമായി അപ്‍സര
Feb 1, 2025 02:49 PM | By Athira V

തന്റെ കുടുംബകാര്യത്തിൽ ആരും ഇടപെടേണ്ട എന്നും താനും ഭർത്താവ് ആൽബിയും ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നും ടെലിവിഷൻ താരം അപ്‍സര. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കണ്ട് മറ്റുള്ളവർ വന്ന് കമന്റ് ചെയ്യേണ്ട കാര്യമില്ലെന്നും അതും പ്രതീക്ഷിച്ച് ഇരിക്കേണ്ടെന്നും അപ്‍സ പറഞ്ഞു.

''ഞാനോ എന്റെ ഭർത്താവോ അക്കാര്യത്തിൽ നിങ്ങളോട് എന്തെങ്കിലും പറയുന്നതുവരെ ആരും ഇതേക്കുറിച്ച് പ്രതികരിക്കേണ്ടതില്ല. അതിനുള്ള അധികാരം ഞാൻ ആർക്കും നൽകിയിട്ടുമില്ല. ഞങ്ങൾ പിരിഞ്ഞാലും ഇല്ലെങ്കിലും നിങ്ങൾക്ക് എന്താണ് പ്രശ്നം'', അപ്സര ചോദിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെ ആളുകൾക്ക് വിമർശിക്കാമെന്നും എന്നാൽ തന്റെ വ്യക്തിജീവിതം ചർച്ചയാക്കി വിമർശിക്കേണ്ട കാര്യമില്ലെന്നും അപ്സര പറഞ്ഞു.

ബിഗ്ബോസിൽ മൽസരിച്ചതു മൂലം തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ബിഗ്ബോസ് മൂലം മറ്റാരുടെയെങ്കിലും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും അപ്സര പറഞ്ഞു.

ഈ വിഷയത്തിൽ സോഷ്യൽ‌ മീഡിയയിൽ നടക്കുന്ന ചർച്ചകളും കമന്റുകളും തന്നെ ഉൾപ്പെടെ ടാഗ് ചെയ്‍തുകൊണ്ടുള്ള പോസ്റ്റുകളും താൻ കാണുന്നുണ്ടെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ താത്പര്യമില്ലെന്നും അപ്‍സര പറഞ്ഞു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നും താരം ചോദിച്ചു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്‍സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. മൂന്നു വർഷം മുൻപാണ് സംവിധായകൻ ആൽബി ഫ്രാൻസിസിനെ അപ്‍സര വിവാഹം ചെയ്‍തത്. അപ്സരയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.







#apsara #alby #about #divorce #report

Next TV

Related Stories
'നല്ലൊരു ചീത്തപ്പേര്  ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

Nov 17, 2025 12:16 PM

'നല്ലൊരു ചീത്തപ്പേര് ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

സുധിലയം , കൊല്ലം സുധിയുടെ വീടിന് സംഭവിച്ചത്, രേണു സുധി വീടിനെ കുറിച്ച്...

Read More >>
'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

Nov 16, 2025 04:41 PM

'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

ബിഗ്ബോസ് മലയാളം സീസൺ ഏഴ് , മത്സരാർത്ഥി ശൈത്യയ്ക്ക് വിമർശനം, അനുമോൾ ശൈത്യ...

Read More >>
Top Stories










News Roundup






https://moviemax.in/-