---
title: "വിജയ് ആരാധകർക്ക് ആശ്വാസവാർത്ത; ജനനായകന്റെ വിധി നിർണ്ണയിക്കാൻ റിവൈസിംഗ് കമ്മിറ്റി, ഉടൻ തിയറ്ററുകളിലേക്ക്?"
english_title: "Revising committee to decide Jananayaka's fate, to hit theaters soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346162/revising-committee-to-decide-jananayakas-fate-to-hit-theaters-soon"
published_at: "2026-03-07T11:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abbbc024a65_Revising_committee_to_decide_Jananayakas_fate_to_hit_theaters_soon.jpg"
keywords: []
---

# വിജയ് ആരാധകർക്ക് ആശ്വാസവാർത്ത; ജനനായകന്റെ വിധി നിർണ്ണയിക്കാൻ റിവൈസിംഗ് കമ്മിറ്റി, ഉടൻ തിയറ്ററുകളിലേക്ക്?

> **Lead Summary:** ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ജനനായകൻ' മെയ് മാസത്തിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 8-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം നിയമക്കുരുക്കുകളും സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. കോടതി വ്യവഹാരങ്ങൾ അവസാനഘട്ടത്തിലായതോടെയാണ് മെയ് മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ നീക്കം തുടങ്ങുന്നത്.

## Article Content

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ജനനായകൻ' മെയ് മാസത്തിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 8-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം നിയമക്കുരുക്കുകളും സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങളും കാരണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. കോടതി വ്യവഹാരങ്ങൾ അവസാനഘട്ടത്തിലായതോടെയാണ് മെയ് മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർ നീക്കം തുടങ്ങുന്നത്.

സിബിഎഫ്‍സിയുടെ റിവൈസിംഗ് കമ്മിറ്റിയുടെ ഒരു മെയില്‍ ജനനായകന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിൻ പ്രകാരം മാര്‍ച്ച് ഒമ്പതിന് ഉച്ചയ്‍ക്ക് രണ്ട് മണിക്ക് കമ്മിറ്റിക്ക് മുമ്പാകെ ജനനായകൻ പ്രദര്‍ശനപ്പിക്കണം. സെൻസര്‍ നടപടികള്‍ സുഗമമമായി നടന്നാല്‍ തിയറ്ററുകളിലേക്ക് മെയില്‍ ജനനായകൻ എത്തിയേക്കും. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻവലിച്ചിട്ടുണ്ട്. വിജയ്‍യുടെ അവസാന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍ണ്ണായക നീക്കം. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346162/revising-committee-to-decide-jananayakas-fate-to-hit-theaters-soon)