---
title: "'ഭാര്യയുടെ കടമകൾ എല്ലാം നിർവ്വഹിച്ചു, ഇപ്പോൾ പുറത്താക്കാൻ നോക്കുന്നു'; വിജയിക്കെതിരെ പുതിയ ഹർജിയുമായി സംഗീത"
english_title: "Sangeetha files fresh petition against Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346220/sangeetha-files-fresh-petition-against-vijay"
published_at: "2026-03-07T13:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abdfb3d4d72_Sangeetha_files_fresh_petition_against_Vijay.jpg"
keywords: []
---

# 'ഭാര്യയുടെ കടമകൾ എല്ലാം നിർവ്വഹിച്ചു, ഇപ്പോൾ പുറത്താക്കാൻ നോക്കുന്നു'; വിജയിക്കെതിരെ പുതിയ ഹർജിയുമായി സംഗീത

> **Lead Summary:** നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയുമായുള്ള വിവാഹമോചന നടപടികൾക്കിടെ പുതിയ ആവശ്യവുമായി ഭാര്യ സംഗീത കോടതിയിൽ. വിവാഹമോചന ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു താമസസൗകര്യം ഒരുക്കി നൽകണമെന്നും ഹർജിയിൽ പറയുന്നു.

## Article Content

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയുമായുള്ള വിവാഹമോചന നടപടികൾക്കിടെ പുതിയ ആവശ്യവുമായി ഭാര്യ സംഗീത കോടതിയിൽ. വിവാഹമോചന ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു താമസസൗകര്യം ഒരുക്കി നൽകണമെന്നും ഹർജിയിൽ പറയുന്നു.

യുകെയിൽ സ്ഥിരതാമസമായിരുന്ന തനിക്ക് ചെന്നൈയിൽ സ്വന്തമായി വീടില്ലെന്നും, മക്കളുടെയും ഭാര്യയുടെയും ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചിട്ടും ഇപ്പോൾ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ലെന്നും സംഗീത ആരോപിക്കുന്നു. കോടികൾ സമ്പാദ്യമുള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണമെന്നും പുതിയ ഹർജിയിലൂടെ സംഗീത ആവശ്യപ്പെട്ടു. വർഷങ്ങളായുള്ള ദാമ്പത്യം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചതിന് പിന്നാലെ പുറത്തുവരുന്ന ഈ പുതിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346220/sangeetha-files-fresh-petition-against-vijay)