'ഞാൻ ബീഫ് കഴിക്കും, 'കേരള സ്റ്റോറി' ഇഷ്ടമുള്ളവർ കാണട്ടെ': നിലപാട് വ്യക്തമാക്കി കൃഷ്ണകുമാർ

'ഞാൻ ബീഫ് കഴിക്കും, 'കേരള സ്റ്റോറി' ഇഷ്ടമുള്ളവർ കാണട്ടെ': നിലപാട് വ്യക്തമാക്കി കൃഷ്ണകുമാർ
Mar 7, 2026 11:39 AM | By Anusree vc

(moviemax.in) മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ കൃഷ്ണകുമാർ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. രാഷ്ട്രീയക്കാരൻ എന്നതിലുപരി നാല് പെൺമക്കളുടെ മാതൃകാപരമായ അച്ഛൻ എന്നാണ് സോഷ്യൽ മീഡിയ കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാറുള്ളത്. മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവർ തങ്ങളുടെ എല്ലാ കാര്യങ്ങളിലും തണലായി നിൽക്കുന്ന അച്ഛനെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ സംസാരിക്കാറുണ്ട്.

സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം. ബിജെപി പ്രവർത്തകനാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും ഒത്തുപോകുന്ന സ്വഭാവമാണ് തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും വ്യക്തിബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ആളാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

താൻ ബീഫ് കഴിക്കുമെന്നും കേരള സ്റ്റോറി ഇഷ്ടമുള്ളവർ കാണട്ടെ എന്നും കൃഷ്ണ കുമാർ പറയുന്നു. "ബിജെപി ആണെങ്കിലും ഞാൻ എല്ലാവരുമായി ഒത്ത് പോകുന്ന ആളാണ്. ബഷീർ തങ്ങളും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കുമില്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. അദ്ദേഹം വന്നാൽ എന്റെ വീട്ടിൽ വരും. ആഹാരം കഴിക്കും. അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോൾ അവിടെന്ന് തരുന്ന ഭക്ഷണം ഞാനും കഴിക്കും. അടുത്ത ചോദ്യം എന്തെന്ന് അറിയാം..ബീഫ് കഴിക്കോ എന്നല്ലേ. ഞാൻ കഴിക്കും", എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.

"കേരള സ്റ്റോറി ഒരു സിനിമയായിട്ട് കാണൂ. ഏതും സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണണ്ട. ഞാനതെ പറയത്തുള്ളൂ. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടുള്ളൊരു സിനിമ സെൻസർ ബോർഡ് അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണട്ടെ. കാണണ്ടാത്തവർ കാണണ്ട. സെന്ഡസർ ബോർഡ് ഏത് സിനിമയെയും അം​ഗീകരിച്ച് കഴിഞ്ഞാൽ പോയി കാണണം. താല്പര്യമുണ്ടെങ്കിൽ. എമ്പുരാൻ ഇറങ്ങിയ സമയത്ത് ഇതുപോലെ വിവാദം ഉണ്ടായിരുന്നു. എനിക്ക് കാണാൻ ആ​ഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ്", എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.





Content Highlight: Krishnakumar clarified his stance

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News