---
title: "'ഞാൻ ഒന്ന് കാണാൻ വന്നതാ...'; വയനാട് ടൗൺഷിപ്പിൽ സർപ്രൈസ് വിസിറ്റുമായി മമ്മൂട്ടി, കൂടെ ചേർത്തുപിടിച്ച് ആശ്വാസവാക്കുകളും"
english_title: "Mammootty makes a surprise visit to Wayanad Township, shares comforting words with his friends"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346209/mammootty-makes-a-surprise-visit-to-wayanad-township-shares-comforting-words-with-his-friends"
published_at: "2026-03-07T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abd753e4d1f_Mammootty_makes_a_surprise_visit_to_Wayanad_Township.jpg"
keywords: []
---

# 'ഞാൻ ഒന്ന് കാണാൻ വന്നതാ...'; വയനാട് ടൗൺഷിപ്പിൽ സർപ്രൈസ് വിസിറ്റുമായി മമ്മൂട്ടി, കൂടെ ചേർത്തുപിടിച്ച് ആശ്വാസവാക്കുകളും

> **Lead Summary:** വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. ടൗൺഷിപ്പിലെ സൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം, അധികൃതരുമായി ചർച്ച നടത്തുകയും അവിടെ താമസിക്കുന്ന കുടുംബങ്ങളെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് കുശലം ചോദിച്ചറിയുകയും ചെയ്തു. ഏതാനും വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി.

## Article Content

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. ടൗൺഷിപ്പിലെ സൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം, അധികൃതരുമായി ചർച്ച നടത്തുകയും അവിടെ താമസിക്കുന്ന കുടുംബങ്ങളെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് കുശലം ചോദിച്ചറിയുകയും ചെയ്തു. ഏതാനും വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി.

> "കേരളത്തിന്റെ വലിയൊരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച സഹോദരങ്ങളെ ചേർത്തുപിടിച്ച കാഴ്ചയാണിത്," എന്ന് മമ്മൂട്ടി പറഞ്ഞു. ദുരന്തം തകർത്തെറിഞ്ഞ ഒരു ജനതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ ശ്രമം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നേരം ടൗൺഷിപ്പിൽ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്‍റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്', എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346209/mammootty-makes-a-surprise-visit-to-wayanad-township-shares-comforting-words-with-his-friends)