Jan 31, 2025 10:42 PM

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫറിന്റെ ജീവിതത്തിൽ വലിയൊരു ചലനം കൊണ്ടുവന്ന ഷോയായിരുന്നു ബി​ഗ് ബോസ് മലയാളം. സീസൺ ആറിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു താരം.

മൂന്നാം സ്ഥാനമായിരുന്നു ജാസ്മിന് ലഭിച്ചത്. തുടക്കത്തിൽ ഏറെ ജനപിന്തുണയുണ്ടായിരുന്ന ജാസ്മിൻ പിന്നീട് വോട്ടിങ്ങിൽ‌ പിന്തള്ളപ്പെടുകയായിരുന്നു. ​ഗബ്രിയുമായുള്ള സൗഹൃ​ദം, ജാസ്മിന്റെ സ്വകാര്യ ജീവിതം എന്നിവ സോഷ്യൽമീഡിയയിൽ ചർച്ചയായതോടെയാണ് ജനപിന്തുണ കുറഞ്ഞത്.

ഷോയിൽ നിൽനിൽക്കാൻ വേണ്ടി മാത്രമാണ് ജാസ്മിൻ ​ഗബ്രിയുമായി സൗഹൃദത്തിലായതെന്നാണ് ഷോയുടെ പ്രേക്ഷകർ കരുതിയത്. എന്നാൽ ഇരുവരും ഇപ്പോഴും തങ്ങളുടെ സൗഹൃദം മനോ​ഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇരുവരും പ്രണയത്തിലാണോയെന്ന സംശയവും പ്രേക്ഷകർക്കുണ്ടായിരുന്നു.

കാരണം ഹൗസിൽ വെച്ച് ഇക്കാര്യം ഹോസ്റ്റായ മോഹൻ‌ലാൽ ചോദിച്ചപ്പോൾ ക്ലാരിറ്റി ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. ശേഷം അടുത്തിടെ ഒരു വീഡിയോയിൽ തങ്ങളുടേത് സൗഹൃദം മാത്രമാണെന്നും അതൊരിക്കലും പ്രണയത്തിലേക്കോ വിവാ​ഹത്തിലേക്കോ വഴിമാറുകയില്ലെന്നും ഇരുവരും പറഞ്ഞു.

ഇരു കുടുംബങ്ങളെയും തങ്ങളുടെ ജീവിതരീതികളും താരതമ്യപ്പെടുത്തി നോക്കുമ്പോൾ സൗഹൃദത്തിൽ തുടരുന്നതാണ് തങ്ങളുടെ സ്നേഹം നീണ്ടുനിൽക്കാൻ നല്ലതെന്നും ഇരുവരും പറഞ്ഞിരുന്നു.

ബി​ഗ് ബോസിനുശേഷം ഇൻഫ്ലൂവൻസർമാർ എന്ന രീതിയിൽ ​ഗബ്രിയും ജാസ്മിനും തിരക്കിലാണ്. വർക്കുകൾ കൂടിയതോടെ സ്വന്തം നാടായ കൊല്ലത്ത് നിന്നും ജാസ്മിൻ കൊച്ചിയിലേക്ക് താമസം മാറി. ​സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള താരമാണെങ്കിലും ജാസ്മിൻ യാത്രകളൊന്നും ഇതുവരെയും നടത്തിയിരുന്നില്ല.

യാത്രകളെ പ്രണയിക്കുന്ന ​ഗബ്രിയെ സുഹൃത്തായി കിട്ടിയതോടെ കൂടുതൽ യാത്രകൾ ചെയ്യാനും ഇതുവരെ പോകാത്ത നാടുകൾ എക്സ്പ്ലോർ ചെയ്യാനും ജാസ്മിന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്.

അടുത്തിടെ ​ഗബ്രിക്കൊപ്പം ജയ്പൂരിലേക്കും മേഘാലയയിലേക്കും ഇരുവരും ചേർന്ന് നടത്തിയ യാത്രകളുടെ വ്ലോ​ഗുകൾ വൈറലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തായ്ലന്റിൽ അവധി ആഘോഷിക്കുകയാണ്. ആദ്യമായി ജാസ്മിൻ നടത്തിയ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണ് തായ്ലന്റിലേക്കുള്ളത്.

ഒരു ട്രാവൽ കമ്പിനിയുമായി ചേർന്നാണ് ​ഗബ്രിയും ജാസ്മിനും തായ്ലന്റിലേക്ക് യാത്ര നടത്തിയിരിക്കുന്നത്. തായ്ലന്റ് വ്ലോ​ഗുകൾ ​ഇരുവരിലും ആരെങ്കിലും യുട്യൂബ് ചാനലിലൂടെ പുറത്ത് വിടുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ചില ചിത്രങ്ങളും റീൽ‌ വീഡിയോകളും മാത്രമാണ് രണ്ടുപേരും പങ്കുവെച്ചത്. അക്കൂട്ടത്തിൽ ജാസ്മിൻ പങ്കിട്ടൊരു റീൽ വലിയ രീതിയിൽ ചർച്ചയായി മാറി.

ഷോട്ട്സിലും ബീച്ച് വെയറിലും അതീവ സുന്ദരിയായി കാറ്റേറ്റ് ഇരിക്കുന്ന ജാസ്മിനാണ് റീലിലുള്ളത്. മറ്റൊരാളുടെ കണ്ണിലൂടെ എന്നെത്തന്നെ വിലയിരുത്താതിരിക്കാൻ എനിക്ക് വളരെ സമയമെടുത്തു എന്നാണ് ചുവന്ന ഹൃദയത്തിന്റെ ഇമോജിക്കൊപ്പം റീലിന് ക്യാപ്ഷനായി ജാസ്മിൻ കുറിച്ചത്. ഇത്രയേറെ വിമർശങ്ങളും ഹേറ്റും അനുഭവിച്ചിട്ടും ജീവിതം തിരികെ പിടിച്ച് മുന്നേറുന്ന ജാസ്മിനെ പ്രശംസിച്ച് നിരവധിപേർ കമന്റുകൾ കുറിച്ചു.

കീപ്പ്​ ​ഗോയിങ് ജാസ്മിൻ... നീ പലർക്കും ഒരു പ്രചോദനമാണ്. നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ പശ്ചാത്തപിക്കുന്നതിനേക്കാൾ എപ്പോഴും നമ്മൾക്ക് വേണ്ടി ജീവിക്കുന്നതാണ് നല്ലത്. ജീവിക്കുക... ജീവിക്കാൻ അനുവദിക്കുക, നിന്റെ ജീവിതം നീ മനോഹരമായി നിനക്ക് ഇഷ്ടമുള്ളതുപോലെ ആ​സ്വദിക്കൂ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ചിലർ ജാസ്മിൻ വസ്ത്രധാരണ രീതിയെ വിമർശിച്ചും എത്തി.

ഒരു മുസ്ലീം പെൺകുട്ടിയായ ജാസ്മിൻ ഹറാമായ വസ്ത്രങ്ങളും പ്രവർത്തികളും ചെയ്യുന്നുവെന്നാണ് ഏറെയും കമന്റുകൾ. പണ്ടൊരു കമന്റ് ഞാൻ ഇട്ടിരുന്നു. ജാസ്മിൻ ബിക്കിനി ഇട്ട് നടക്കുന്നത് കാണാൻ സ്റ്റിൽ വെയിറ്റിങ്ങാണെന്നും പറഞ്ഞുകൊണ്ട്. അതിലേക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു. കുറയട്ടെ ഇനിയും ഇറക്കം കുറയാനുണ്ട്, ജാസ്മിൻ നീയൊരു മുസ്ലീമല്ലേ?.

പക്ഷെ നീ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ല. പക്ഷെ ഒരു മുസ്ലീമെന്ന നിലയിൽ നീ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഹറാമാണ്. എന്നാണ് ബിക്കിനി ഷൂട്ട്? എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ.

#socialmedia #says #jasminjaffar #have #changed #lot #now #latest #thailand #reel #video #viral

Next TV

Top Stories










News Roundup