Dec 27, 2025 05:47 PM

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കം കലാസംവിധാനത്തിന് സവിശേഷ പ്രാധാന്യമുള്ള സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചതിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണ് അന്ത്യം. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ പടയോട്ടത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്ന് മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചു. ജിജോ പുന്നൂസ് തന്നെ സംവിധാനം നിര്‍വ്വഹിച്ച മൈ ഡിയര്‍ കുട്ടിച്ചാത്തനിടെ 'ആലിപ്പഴം പെറുക്കാം' എന്ന ഹിറ്റ്‌ പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രവുമായിരുന്നു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍.

veteran art director k shekhar passes away

Next TV

Top Stories










News Roundup