'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ
Feb 4, 2025 11:50 AM | By Jain Rosviya

അടുത്തിടെയായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫെയിം സിജോ ജോണിന്റെ വിവാഹം. ഏറെ കാലമായി പ്രണയിനിയായിരുന്ന ലിനുവിനെയാണ് സിജോ വിവാഹം ചെയ്തത്.

ആ​ഘോഷപൂർവം ആലപ്പുഴയിൽ നടന്ന വിവാഹത്തിന്റെ വീഡിയോയും വിശേഷങ്ങളും വൈറലായിരുന്നു. സിജോയുടെ വിവാഹത്തിനെത്തിയ ബിഗ് ബോസ് താരങ്ങളുടെ കളിതമാശകളുടെ റീലുകളെല്ലാം വൈറലായിരുന്നു.

ഇതിനിട സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന നോറയുടെ വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തിരുന്നു.

യുട്യൂബറായ സിജോ റിയാക്ഷൻ വീഡിയോയിലൂടെയാണ് വൈറലായത്. പിന്നീടാണ് ബി​ഗ് ബോസിലേക്ക് എത്തിയത്. വിവാഹ​ശേഷം സിജോയുടെ വീഡിയോകളിലെല്ലാം ഭാര്യ ലിനുവിന്റെ സാന്നിധ്യവുമുണ്ട്.

ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങൾ ആരാധകർക്കും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ സിജോ പങ്കുവെച്ച പുതിയ വ്ലോ​ഗാണ് ശ്രദ്ധിക്കപ്പെടുന്നത്. കുടുംബവുമൊത്ത് അടുത്തിടെ റിലീസ് ചെയ്ത പൊന്മാൻ എന്ന സിനിമ കാണാൻ പോയ വിശേഷമാണ് വ്ലോ​ഗിൽ സിജോ പങ്കുവെച്ചിരിക്കുന്നത്.

വിവാഹശേഷം ആദ്യമായാണ് ഭാര്യയ്ക്കൊപ്പം അമ്മയേയും അനിയത്തിയേയും കൂടി കൂട്ടി സിനിമ കാണാനായി സിജോ പോകുന്നത്. രാത്രി ഷോയ്ക്ക് തന്റെ കുടുംബാം​ഗങ്ങൾ വിരളമായി മാത്രമെ പോയിട്ടുള്ളുവെന്നും സിജോ പറയുന്നുണ്ട്.

കല്യാണത്തിനുശേഷം ഫാമിലിയായി സിനിമയ്ക്ക് പോകുന്നത് ആദ്യം. അജയന്റെ രണ്ടാം മോഷണം കാണാൻ അമ്മച്ചിയേയും കൊണ്ട് പോയിരുന്നു. പപ്പയുമായി അവസാനം തിയേറ്ററിൽ‌ പോയി കണ്ടത് ട്വന്റി ട്വന്റിയാണെന്ന് തോന്നുന്നു. കാരണം തിയേറ്ററിൽ പോയി സിനിമ കാണാൻ താൽപര്യമില്ലാത്തയാളാണ് പപ്പ.

ഉറക്കമാണ് പപ്പയ്ക്ക് മുഖ്യമെന്നാണ് സിജോ പറഞ്ഞത്. സിനിമയ്ക്കിറങ്ങും മുമ്പ് ഹണിമൂണിനായി കാശ്മീരിൽ പോയപ്പോൾ വാങ്ങിയ കാശ്മീരി കവയും കുടുംബാം​ഗങ്ങൾക്ക് തയ്യാറാക്കി നൽകി സിജോ.

ബേസിൽ ജോസഫ്, സജിൻ ​ഗോപു, ലിജോ മോൾ എന്നിവരാണ് പൊന്മാനിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. സിനിമ നന്നായി ഇഷ്ടപ്പെട്ടുവെന്നും ബേസിലും സജിനുമെല്ലാം മികച്ച പ്രകടനമായിരുന്നുവെന്നും സിജോ പറഞ്ഞു.

അമ്മയോട് സിനിമയെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴും നല്ലത് എന്ന് തന്നെയായിരുന്നു മറുപടി. സ്ത്രീധനം തന്നെയാണ് വിഷയമായതെന്നും അമ്മ കഥയുടെ ഇതിവൃത്തത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

ശേഷം താൻ സ്ത്രീധനം വാങ്ങിയാണോ ലിനുവിനെ കല്യാണം കഴിച്ചത് എന്നതിൽ വിശദീകരണവും നൽകി സിജോ.

അമ്മ വിവാഹ സമയത്ത് പപ്പയ്ക്ക് സ്ത്രീധനം കൊടുത്തായിരുന്നോയെന്ന് ചോദിച്ചാണ് സിജോ സംസാരിച്ച് തുടങ്ങിയത്. മുപ്പത്തിമൂന്ന് വർഷം മുമ്പ് നാല് പവന്റെ സ്വർണ്ണവും അയ്യായിരം രൂപയുമാണ് സ്ത്രീധനമായി പപ്പയ്ക്ക് കൊടുത്തതെന്ന് സിജോയോട് അമ്മ മറുപടിയും പറയുന്നുണ്ട്.

എന്നാൽ താൻ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും അത് തനിക്ക് എപ്പോഴും അന്തസായി പറയാൻ പറ്റുമെന്നും സിജോ പറഞ്ഞു.‍ ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല. അതെനിക്ക് അന്തസായി പറയാം.

ഇതുവരെ അവളുടെ സ്വർണ്ണത്തിന്റെ കണക്ക് എനിക്ക് അറിയുകയുമില്ല. കല്യാണശേഷം എനിക്ക് കടബാധ്യതയുണ്ടായപ്പോൾ അതും തന്ന് സഹായിക്കാമെന്ന് ലിനുവിന്റെ വീട്ടുകാർ പറഞ്ഞപ്പോൾ വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ തരികയാണെങ്കിൽ തിരിച്ച് തരുമെന്നും പറഞ്ഞിരുന്നു.

കാശും സ്വർണ്ണവും ഒന്നും ഞാൻ വാങ്ങിയിട്ടില്ലെന്നുമാണ് സിജോ പറഞ്ഞത്. താൻ സ്ത്രീധനം കൊടുക്കാൻ തയ്യാറല്ലെന്ന് ലിനുവും പറഞ്ഞു. വിവാഹശേഷമാണ് സിജോ ഡെയ്ലി വ്ലോ​ഗിങ് ആരംഭിച്ചത്.

വിവാഹം കഴിഞ്ഞപ്പോൾ എടുത്ത തീരുമാനമായിരുന്നു അതെന്നും സിജോ പറഞ്ഞിരുന്നു. വിവാഹ സമയത്ത് ബി​ഗ് ബോസിൽ നിന്നും കിട്ടിയ സുഹൃത്തുക്കൾ തന്നെ സഹായങ്ങളെ കുറിച്ചും സിജോ വെളിപ്പെടുത്തിയിരുന്നു.

സിബിനായിരുന്നു ലിനുവിനുള്ള മന്ത്രകോടി സിജോയ്ക്ക് സമ്മാനമായി ആര്യ ബഡായിയുടെ സ്ഥാപനത്തിൽ നിന്നും വാങ്ങി നൽകിയത്.



#didnt #buy #dowry #dont #know #her #gold #Sijo

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-