---
title: "'സിഐഡി മൂസ 2' വരുന്നു; അടുത്ത വർഷം റിലീസെന്ന് ജോണി ആന്റണി, ആവേശത്തിൽ ആരാധകർ"
english_title: "Johnny Antony announces release next year, fans are excited"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348010/johnny-antony-announces-release-next-year-fans-are-excited"
published_at: "2026-03-16T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7b793517ca_fans_are_excited.jpg"
keywords: []
---

# 'സിഐഡി മൂസ 2' വരുന്നു; അടുത്ത വർഷം റിലീസെന്ന് ജോണി ആന്റണി, ആവേശത്തിൽ ആരാധകർ

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും വലിയ കോമഡി ഹിറ്റുകളിലൊന്നായ 'സിഐഡി മൂസ'യ്ക്ക് രണ്ടാം ഭാഗം വരുന്നു. 2003-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ ജോണി ആന്റണിയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ ഈ വെളിപ്പെടുത്തൽ.

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കോമഡി ഹിറ്റുകളിലൊന്നായ 'സിഐഡി മൂസ'യ്ക്ക് രണ്ടാം ഭാഗം വരുന്നു. 2003-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ ജോണി ആന്റണിയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ ഈ വെളിപ്പെടുത്തൽ.

ദിലീപിനെ നായകനാക്കി ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ട് തിരക്കഥയൊരുക്കിയ ചിത്രം മലയാളികൾക്കിടയിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. രണ്ടാം ഭാഗത്തെക്കുറിച്ച് നടൻ ദിലീപും ചടങ്ങിൽ സംസാരിച്ചിരുന്നു. സിനിമയുടെ പ്രഖ്യാപനം വന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാണ് നടക്കുന്നത്.

എന്നാൽ കൊച്ചിൻ ഹനീഫയും ജഗതിയും ഒടുവിൽ ഉണ്ണികൃഷ്ണനും ക്യാപ്റ്റൻ രാജുവും ഒന്നുമില്ലാതെ എന്ത് സിഐഡി മൂസയാണ് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും ചോദിക്കുന്നത്. ഇത് എല്ലാ വർഷവും പ്രഖ്യാപിക്കുന്നതല്ലാതെ വേറെ ഒന്നും നടക്കുന്നില്ലല്ലോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം ഭ ഭ ബ ആയിരുന്നു ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം തിയേറ്ററിൽ ദയനീയമായി പരാജയപ്പെടുക മാത്രമല്ല വലിയ വിമർശനവും ട്രോളുകളും നേരിട്ടിരുന്നു. എന്നാൽ ഒടിടിയിലും ചിത്രത്തിന് രക്ഷയുണ്ടായിരുന്നില്ല. വിവാദമായ പല രംഗങ്ങളും നീക്കം ചെയ്തതിന് ശേഷമാണ് ഒടിടി പതിപ്പ് എത്തിയത്. മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നീ താരങ്ങൾ ഉണ്ടായിരുന്നിട്ടും ചിത്രം വലിയ സാമ്പത്തിക നഷ്ടം കൂടിയാണ് നേരിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348010/johnny-antony-announces-release-next-year-fans-are-excited)