ബിഗ് ബോസ് മലയാളം സീസൺ ആറ് ഫിനാലെയോട് അടുക്കുകയാണ്. കഷ്ടിച്ച് ഒരാഴ്ച കൂടി മാത്രമെ ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നുള്ളു.
ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് എട്ട് മത്സരാർത്ഥികളാണ്. ഏറ്റവും പുതിയതായി ഹൗസിൽ നിന്നും പുറത്തായത് സായ് കൃഷ്ണനാണ്. പണപ്പെട്ടി ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് ടീം നൽകിയ അഞ്ച് ലക്ഷവുമെടുത്ത് സായ് ഷോ സ്വയം കിറ്റ് ചെയ്യുകയായിരുന്നു.
അതിന് മുമ്പ് പ്രേക്ഷകരുടെ വോട്ട് പ്രകാരം എവിക്ടായത് നന്ദനയായിരുന്നു. സായിയും നന്ദനയും ഹൗസിൽ വെച്ച് അടുത്ത സുഹൃത്തുക്കളായിരുന്നു.
സായിയെ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം സായിയുടെ കുടുംബത്തോടൊപ്പം നന്ദനയും വിമാനത്താവളത്തിൽ എത്തിയിരുന്നു. റിയാക്ഷൻ വീഡിയോകൾ ചെയ്തശേഷം ഒട്ടനവധി സെലിബ്രിറ്റികൾ അടക്കം സായിയുടെ സുഹൃത്തുക്കളാണ്.
അത്തരത്തിൽ സായിയുടെ സെലിബ്രിറ്റി സുഹൃത്തുക്കളിൽ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് നടൻ ബാല. ഹൗസിൽ നിന്നും ഇറങ്ങിയശേഷം സായ് ആദ്യം കാണാൻ പോയതും ബാലയെയായിരുന്നു.
ഒപ്പം നന്ദനയുമുണ്ടായിരുന്നു. ബിഗ് ബോസിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ അത് ബാലയോട് പറയാൻ സായ്ക്ക് സന്ദർഭം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണത്രെ ഷോയിൽ നിന്നും ഇറങ്ങിയ ശേഷം ആദ്യം ബാലയെ കാണാൻ ഓടിയെത്തിയത്. സായിക്കും നന്ദനയ്ക്കുമൊപ്പം നിൽക്കുന്ന വീഡിയോ ബാലയും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
ബിഗ് ബോസിന്റെ പ്രേക്ഷകനൊന്നുമല്ല ഞാൻ. പക്ഷെ സായ് എനിക്ക് ബ്രദറിനെ പോലെയാണ്. പിന്നെ ബിഗ് ബോസ് വളരെ ഇൻഫ്ലൂവൻസിങായിട്ടുള്ള ഷോയാണല്ലോ.
ബിഗ് ബോസിൽ പോയിട്ട് വന്നശേഷം സ്നേഹത്തോടെ എന്നെ കാണാൻ ഇവരൊക്കെ വന്നുവെന്നത് എനിക്കും സന്തോഷം. ഇവരുടേതിൽ ഏതൊക്കെ സത്യം ഏതൊക്കെ കള്ളം എന്ന് ഞാൻ മനസിലാക്കിയ ശേഷം നിങ്ങൾക്ക് പറഞ്ഞ് തരാമെന്നാണ് സായിയേയും നന്ദനയേയും ചേർത്ത് പിടിച്ച് സംസാരിക്കവെ ബാല പറഞ്ഞത്.
ഹൗസിലേക്ക് പോകും മുമ്പ് ബാല ചേട്ടനോട് വിവരം പറയാൻ ഞാൻ വിളിച്ചിരുന്നു പക്ഷെ കിട്ടിയില്ല. അതുകൊണ്ടാണ് ഇറങ്ങിയ ഉടൻ കാണാൻ വന്നതെന്ന് സായിയും പറഞ്ഞു. ബാലയ്ക്കൊപ്പമുള്ള ഫോട്ടോ നന്ദനയാണ് ആദ്യം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
ഇത്ര പെട്ടന്ന് സെലിബ്രിറ്റി ബന്ധങ്ങളായോ നന്ദനയ്ക്ക് എന്ന അത്ഭുതമായിരുന്നു ബാലയ്ക്കൊപ്പമുള്ള നന്ദനയുടെ ഫോട്ടോ കണ്ടപ്പോൾ ആരാധകർ കുറിച്ചത്. നന്ദനയുടെ വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ചും സ്നേഹം അറിയിച്ചും നിരവധിപേർ കമന്റുകൾ കുറിച്ചിട്ടുണ്ട്.
അതേസമയം ബാല വിചാരിച്ചാൽ നന്ദനയ്ക്ക് അതിവേഗത്തിൽ വീട് വെക്കാമല്ലോ എന്ന തരത്തിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് വന്നിട്ടുണ്ട്. എന്നാൽ നന്ദന അത്തരം കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല. തൃശൂർ സ്വദേശിനിയായ നന്ദന സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തോടെയാണ് ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.
പണപ്പെട്ടി ടാസ്ക്ക് വന്നാൽ പണം എടുത്ത് മടങ്ങാനുള്ള പ്ലാനും നന്ദനയ്ക്കുണ്ടായിരുന്നു. പക്ഷെ പണപ്പെട്ടി ടാസ്ക്കിന് മുമ്പ് നന്ദന എവിക്ടായി. അതേസമയം നന്ദനയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കാനാണ് സായിയുടെ തീരുമാനം.
നന്ദന തനിക്ക് പെങ്ങളാണെന്ന് പലവട്ടം സായ് പറഞ്ഞ് കഴിഞ്ഞു. ഞാൻ എന്റെ പെങ്ങൾക്ക് എന്ത് ചെയ്ത് കൊടുക്കുമെന്നത് പുറത്ത് ആരോടും റിവീൽ ചെയ്യേണ്ട കാര്യം എനിക്കില്ല.
എനിക്ക് ചെയ്യാൻ കഴിയുന്നത് നന്ദനയ്ക്ക് ഞാൻ ചെയ്ത് കൊടുക്കുമെന്നാണ് ഹൗസിൽ നിന്നും ഇറങ്ങിയശേഷം സായ് കൃഷ്ണൻ സ്വന്തം ചാനലിൽ പങ്കിട്ട ആദ്യ വീഡിയോയിൽ തന്നെ പറഞ്ഞത്.
#Nandana #comes #Sai #meet #Bala #bigboss