#meenakshiseshadri | അതൊരു വല്ലാത്ത ചുംബനമായിരുന്നു, സണ്ണിക്കൊപ്പം വീണ്ടും അത് ചെയ്തു; മീനാക്ഷി ശേഷാദ്രി

#meenakshiseshadri | അതൊരു വല്ലാത്ത ചുംബനമായിരുന്നു, സണ്ണിക്കൊപ്പം വീണ്ടും അത് ചെയ്തു; മീനാക്ഷി ശേഷാദ്രി
Jun 6, 2024 07:16 AM | By Athira V

ഒരു കാലത്ത് ഹിന്ദി സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മീനാക്ഷി ശേഷാദ്രി. ഹിന്ദി സിനിമകളിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നതെങ്കിലും തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളില്‍ സണ്ണി ഡിയോളിനൊപ്പം മീനാക്ഷി ശേഷാദ്രിയുടെ കോംബോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ടക്കായിത് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സമയത്തുള്ള അനുഭവം പങ്കുവെക്കുകയാണ് നടി. 

സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സണ്ണി ഡിയോളിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു. ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വേഷമായിരുന്നു തനിക്ക്. ഈ ചിത്രത്തില്‍ തനിക്ക് സണ്ണി ഡിയോളുമായി ഒരു ചുംബന രംഗമുണ്ടായിരുന്നു എന്ന് പറയുകയാണ് മീനാക്ഷി ശേഷാദ്രി. 

'സണ്ണി ഡിയോളിനൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമ ടക്കായിത് ആണ്. അതില്‍ ഞങ്ങള്‍ക്ക് ഒരു റൊമാന്റിക് സീന്‍ ഉണ്ടായിരുന്നു. പാട്ടിന് മുമ്പ് ഒരു ബോട്ടില്‍ ഇരുന്നിട്ടുള്ള സീന്‍ ആയിരുന്നു. അതില്‍ ഞങ്ങള്‍ക്ക് ഒരു ചുംബന രംഗമുണ്ടായിരുന്നു. അതൊരു വല്ലാത്ത, മോശം ചുംബനമായിരുന്നു. കാരണം എന്റെ മനസില്‍ ഒരു യാഥാസ്ഥിതിക പശ്ചാത്തലമുണ്ട് എന്നതുകൊണ്ടാണ്,' ശേഷാദ്രി പറയുന്നു. 

പെയ്ന്റര്‍ ബാബു എന്ന ആദ്യ ചിത്രത്തിന് ശേഷം എന്റെ സിനിമയിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ കുറച്ച് റിവീലിംഗ് ആയിരുന്നു. അത് തന്നെ തുടര്‍ന്ന് കൊണ്ട് പോകാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. എന്നാല്‍ വളരെ എക്‌സ്ട്രീം ആയ ആ ചുംബന രംഗം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തതിനാലാണ് ആളുകള്‍ കാണാതിരുന്നതെന്നും നടി പറഞ്ഞു. 

പക്ഷെ ഇതിനെക്കുറിച്ച് താന്‍ പറയാന്‍ കാരണം സണ്ണിയെക്കുറിച്ച് പറയാനാണെന്നും ശേഷാദ്രി പറയുന്നു. സണ്ണി ഒരു ജെന്റില്‍മാന്‍ ആണ്. അദ്ദേഹം വളരെ ശാന്ത സ്വഭാവക്കാരനാണ്. അതുകൊണ്ട് തന്നെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെയാണ് ഘയാല്‍, ഘട്ടക്, ദാമിനി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിനൊപ്പം താന്‍ വര്‍ക്ക് ചെയ്തത്. തങ്ങള്‍ക്കിടയില്‍ നല്ല ഒരു സമവാക്യം നിലനിന്നിരുന്നു എന്നും അതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കാന്‍ സാധിച്ചുവെന്നും ശേഷാദ്രി പറഞ്ഞു. 

സിനിമ വിട്ടതിന് ശേഷവും സണ്ണിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിനും നടി ഉത്തരം പറഞ്ഞു. താന്‍ ഒരു സേറ്റജ് പ്രോഡക്ഷന്റെ ഭാഗമായി കോണ്‍ടാക്ട് ചെയ്തിരുന്നുവെന്നാണ് ശേഷാദ്രി പറഞ്ഞത്. വിവാഹ ശേഷമാണ് മീനാക്ഷി ശേഷാദ്രി സിനിമയില്‍ നിന്ന് വിട്ട് നിന്നത്. 1983ലാണ് പെയിന്റര്‍ ബാബു എന്ന ചിത്രത്തിലൂടെ നടി സിനിമയിലേക്കെത്തിയത്.

തുടര്‍ന്ന് ലവ് മാരേജ്, ഹോഷിയാര്‍, മേര ജവാബ്, മഹാഗുരു, മഹാ ശക്തിമാന്‍, അള്ള രഖാ, ദില്‍വാല, സ്വാതി, സത്യമേവ ജയതേ തുടങ്ങി നിവധി സിനിമകളില്‍ വേഷമിട്ടു. ഇതിനിടയ്ക്ക് എന്‍ രത്തത്തിന്‍ രത്തമേ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ബ്രഹ്മര്‍ഷി വിശ്വാമിത്ര എന്ന തെലുഗു ചിത്രത്തിലും നടി അഭിനയിച്ചു. മികച്ച ഒരു നര്‍ത്തകി കൂടിയാണ് മീനാക്ഷി ശേഷാദ്രി. 1995ല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ഹരിഷീ മൈസൂറിനെയാണ് മീനാക്ഷി വിവാഹം കഴിച്ചത്. വിവാഹ ശേഷം ശേഖര്‍ സുമന്റെ ടോക്ക് ഷോയില്‍ ഒരു തവണ വന്നിരുന്നു. വിവാഹ ശേഷം യുഎസിലേക്ക് പോയ നടിക്ക് ആദ്യ കാലങ്ങളില്‍ അവിടെ നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല.

#meenakshiseshadri #talks #about #nerve #wracking #kissing #scene

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup