#uorfijaved | കുറേ കരഞ്ഞു, പട്ടിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്; മോശം അനുഭവത്തെപ്പറ്റി ഊര്‍ഫി

#uorfijaved | കുറേ കരഞ്ഞു, പട്ടിയോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്; മോശം അനുഭവത്തെപ്പറ്റി ഊര്‍ഫി
Jun 5, 2024 05:08 PM | By Athira V

തന്റെ അസാധാരണമായ വസ്ത്രധാരണ രീതികള്‍ കൊണ്ട് താരമായി മാറിയ നടിയാണ് ഊര്‍ഫി ജാവേദ്. ടെലിവിഷന്‍ താരമായ ഉര്‍ഫി ബിഗ് ബോസ് ഒടിടി മത്സരാര്‍ത്ഥിയുമായിരുന്നു. തന്റെ വസ്ത്രധാരണ രീതികള്‍ പോലെ തന്നെ തന്റെ തുറന്ന സംസാരം കൊണ്ടും ഊര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ടെലിവിഷന്‍ മേഖലയെക്കുറിച്ചുള്ള ഊര്‍ഫിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 

ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍ഫി മനസ് തുറന്നത്. തനിക്ക് ടെലിവിഷന്‍ രംഗത്ത് അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടായിരുന്നത് എന്നാണ് ഉര്‍ഫി പറയുന്നത്. നായികയല്ലെങ്കില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നാണ് ഊര്‍ഫി പറയുന്നത്. തന്നോട് ചിലര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഊര്‍ഫി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ആ ഷോയില്‍ സൈഡ് ക്യാരക്ടര്‍ ആയിരുന്നില്ല. നമ്മള്‍ നായികയല്ലെങ്കില്‍ വെല്ലുവിളികളുണ്്കും. അവര്‍ നമ്മളെ ഒട്ടും നല്ലത് പോലയല്ല ട്രീറ്റ് ചെയ്യുക. ചില സെറ്റുകളില്‍ വളരെ മോശമായിട്ടാകും പെരുമാറുക. പട്ടിയെ പോലെയാണ് ട്രീറ്റ് ചെയ്യുക. വളരെ വൃത്തികെട്ട ട്രീറ്റ്‌മെന്റായിരിക്കും. ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ വളരെ മോശമാണ്. നുണ പറയുകയല്ല'' എന്നാണ് ഊര്‍ഫി പറയുന്നത്. 

ടെലിവിഷന്‍ മേഖലയില്‍ പ്രതിഫലം വൈകുന്നതിനെക്കുറിച്ചും ഊര്‍ഫി സംസാരിക്കുന്നുണ്ട്. പ്രതിഫലം തരാന്‍ വൈകാറുണ്ടെന്നും ചിലപ്പോള്‍ പറഞ്ഞതിലും കുറവായിരിക്കും തന്നിട്ടുണ്ടാകും എന്നും ഊര്‍ഫി പറയുന്നു. ഇത്തരം അനുഭവങ്ങളെല്ലാം കാരണം താന്‍ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ഊര്‍ഫി പറയുന്നു. ''വല്ലാതെ വൈകും. കട്ട് ചെയ്യാറുമുണ്ട്. ഇന്‍ഡസ്ട്രിയില്‍ വൃത്തികെട്ട മനുഷ്യരുണ്ട്.

ടിവിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എന്റെ അവസ്ഥ വളരെ മോശമായിരുന്നു. സൈഡ് ക്യാരക്ടര്‍ ആയതിനാല്‍ ഒരു വിലയുമില്ലാത്ത അവസ്ഥയായിരുന്നു. ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്'' എന്നാണ് ഊര്‍ഫി പറയുന്നത്. തന്റെ വസ്ത്രധാരണ രീതിയുടെ പേരില്‍ തുടക്കത്തില്‍ ഊര്‍ഫിയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് തന്റെ വിമര്‍ശകരേയും ആരാധകരാക്കി മാറ്റാന്‍ ഊര്‍ഫിയ്ക്ക് സാധിച്ചു. 

ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഊര്‍ഫിയ്ക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. ബാക്ക് ലെസ് ആയ പച്ചനിറത്തിലുള്ള വസ്ത്രമായിരുന്നു ഊര്‍ഫി ധരിച്ചത്. എന്നാല്‍ ഒരാള്‍ താരത്തോട് മോശമായി സംസാരിക്കുകയായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, ഇന്ത്യയുടെ പേര് നാശമാക്കുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഞാന്‍ ഇയാളുടെ മോളാണോ, പോയി പണി നോക്കൂ എന്നായിരുന്നു അയാള്‍ക്ക് ഊര്‍ഫി നല്‍കിയ മറുപടി.

തന്റെ ചെറുപ്പകാലം മുതല്‍ക്കു തന്നെ വീടു വിടേണ്ടി വന്നിരുന്നു ഊര്‍ഫിയ്‌ക്ക്. അച്ഛന്റേയും വീട്ടുകാരുടേയും എതിര്‍പ്പുകളെ മറി കടന്നാണ് ഊര്‍ഫി ടെലിവിഷന്‍ രംഗത്തേക്ക് വന്നത്. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നത്. ഷോയില്‍ അധികനാള്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും അറിയപ്പെടാനും ആരാധകരെ നേടാനും ഊര്‍ഫിയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുണ്ട് ഇന്ന് ഊര്‍ഫിയ്ക്ക്. താരത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 

#uorfijaved #reveals #how #she #was #treated #like #dog #television #industry

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-