#silksmitha | ഷൂട്ടിംഗ് സ്‌പോട്ടില്‍ പോലും എല്ലാവരുമായും അത് ചെയ്യും! സില്‍ക്ക് സ്മിതയെ പറ്റി നടന്‍ മോഹന്‍

#silksmitha | ഷൂട്ടിംഗ് സ്‌പോട്ടില്‍ പോലും എല്ലാവരുമായും അത് ചെയ്യും! സില്‍ക്ക് സ്മിതയെ പറ്റി നടന്‍ മോഹന്‍
Jun 4, 2024 06:29 AM | By Athira V

തെന്നിന്ത്യന്‍ സിനിമാലോകത്തെ മാദക സുന്ദരി എന്ന നിലയിലാണ് നടി സില്‍ക്ക് സ്മിത അറിയപ്പെട്ടിരുന്നത്. സൂപ്പര്‍താര ചിത്രങ്ങളില്‍ സില്‍ക്കിന്റെ സാന്നിധ്യം ഉണ്ടെങ്കിലേ ആ സിനിമ വിജയിക്കൂ എന്ന് അവസ്ഥ ഉണ്ടായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. അത്തരത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സില്‍ക്ക് സ്മിത അപ്രതീക്ഷിതമായി ആത്മഹത്യ ചെയ്യുന്നത്. 

എന്തുകൊണ്ടാണ് സില്‍ക്ക് ആത്മഹത്യ ചെയ്തതെന്ന ചോദ്യത്തിന് പ്രണയനൈരാശ്യവും മറ്റുമൊക്കെയാണെന്നാണ് ഉത്തരം. സ്‌നേഹിച്ച്വര്‍ പോലും നടിയെ വഞ്ചിക്കുകയായിരുന്നു. നടിയുടെ വേര്‍പാടുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അത്തരത്തില്‍ നടന്‍ മൈക്ക് മോഹന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. സില്‍ക്ക് സ്മിതയെന്ന വ്യക്തി അവര്‍ അവതരിപ്പിച്ചിരുന്ന സിനിമകളിലെ കഥാപാത്രത്തെ പോലൊരാള്‍ അല്ലെന്നാണ് മോഹന്‍ പറയുന്നത്. സില്‍ക്ക് സ്മിതയിലെ യഥാര്‍ഥ ആളെങ്ങനെയാണെന്നാണ് നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

'സില്‍ക്ക് സ്മിത സിനിമയില്‍ വേണമെങ്കില്‍ ഗ്ലാമര്‍ അഭിനയിക്കും. പക്ഷേ അവള്‍ യഥാര്‍ഥ ജീവിതത്തില്‍ വളരെ നല്ലൊരു പെണ്‍കുട്ടിയായിരുന്നു. തുടക്കം മുതല്‍ പല പ്രതിസന്ധികളും തരണം ചെയ്ത് സിനിമയില്‍ വിജയം നേടിയ ആളാണ് സില്‍ക്ക്. അതുകൊണ്ട് തന്നെ അവര്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് സംസാരിക്കുന്നത്. എനിക്ക് അവരെ നന്നായി അറിയാം.

സില്‍ക്കിന്റെ അഭിനയവും സ്വഭാവവും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അത്രത്തോളം വ്യത്യാസം അവളുടെ ജീവിതവും സിനിമയും തമ്മില്‍ ഉണ്ടായിരുന്നു. സില്‍ക്ക് വളരെ വളരെ നല്ലൊരു വ്യക്തിയാണ്. സില്‍ക്ക് സ്മിതയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എല്ലാ ആളുകളും ഷൂട്ടിംഗ് കാണാന്‍ വരും. 

ആരാധകര്‍ മാത്രമല്ല, നിര്‍മ്മാതാക്കള്‍ മുതല്‍ ഫിനാന്‍ഷ്യര്‍മാര്‍ വരെ കാത്തിരിക്കും. എന്നാല്‍ സില്‍ക്ക് താരജാഡ ഉണ്ടായിരുന്ന ആളല്ല. ആരെയും അവഗണിക്കാനും അവര്‍ ശ്രമിച്ചിട്ടില്ല. അവര്‍ ഒരു സാധാരണക്കാരിയായിരുന്നു. ഷൂട്ടിംഗ് സ്‌പോട്ടില്‍ പോലും അവിടെയുള്ള എല്ലാവരുമായും ഇടപഴകുമായിരുന്നു.' എന്നുമാണ് മോഹന്‍ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ സ്വാധീനം ചെലുത്തിയ സില്‍ക്ക് സ്മിത കേവലം മുപ്പത്തിയഞ്ച് വയസുള്ളപ്പോഴാണ് മരിക്കുന്നത്. കൈനിറയെ സിനിമകളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുമ്പോഴാണ് 1996 ല്‍ നടി ആത്മഹത്യ ചെയ്യുന്നത്. സില്‍ക്കിന്റെ മരണത്തിന് ശേഷം വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ഇന്നും നടി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മൈക്ക് മോഹന്‍. മദാലസ എന്ന മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് മോഹന്‍ ജനകീയനാവുന്നത്. ഈ ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലുമായി സജീവമായി. അടുത്തിടെ നടന്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി വരികയും ചെയ്തിരുന്നു. 

#mohan #opens #up #about #unknown #stories #behind #silk #smithas #life

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup