#adahsharma | ഈ സ്ഥലം പോസിറ്റീവ് വൈബ് നൽകുന്നു; സുശാന്തിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസംമാറി ആദാ ശർമ

#adahsharma | ഈ സ്ഥലം പോസിറ്റീവ് വൈബ് നൽകുന്നു; സുശാന്തിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസംമാറി ആദാ ശർമ
Jun 3, 2024 12:46 PM | By Athira V

ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി നടി ആദാ ശർമ. സുശാന്തിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടേയാണ് വ്യക്തത വരുത്തി താരം രം​ഗത്തെത്തിയത്. നാലുമാസം മുമ്പേ താൻ താമസം മാറിയിട്ടുണ്ടെന്നും ആദ പറഞ്ഞു.

ബോംബെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ആദ ഇക്കാര്യം പങ്കുവെച്ചത്. ബാന്ദ്രയിലെ സുശാന്തിന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറുന്നതിനെ പലരും നിരുത്സാ​ഹപ്പെടുത്തിയിരുന്നുവെന്നും താരം പറയുന്നു. ബാന്ദ്രയിലെ മോൺട് ബ്ലാങ്ക് അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്കാണ് ആദ താമസം മാറിയത്.

സിനിമാ പ്രൊമോഷൻ തിരക്കുകൾക്കിടയിലായിരുന്നു താനെന്നും അടുത്തിടേയാണ് ഒരിടത്ത് സ്ഥിരമാക്കാൻ തീരുമാനിച്ചതെന്നും ആദ പറഞ്ഞു. ബാന്ദ്രയയിലെ പാലി ഹില്ലിലുള്ള വീട്ടിലാണ് ഇക്കാലമത്രയും താമസിച്ചത്. ഇതാദ്യമായാണ് അവിടംവിട്ടു മാറുന്നതെന്നും നടി പറഞ്ഞു.

ഈ സ്ഥലം തനിക്ക് പോസിറ്റീവ് വൈബാണ് നൽകുന്നതെന്നും ആദ പറഞ്ഞു. കേരളത്തിലേയും മുംബൈയിലേയും വീടുകൾ മരങ്ങളാൽ ചുറ്റപ്പെട്ടതാണെന്നും അവിടെ വരുന്ന പക്ഷികൾക്കും അണ്ണാനുമൊക്കെ ഭക്ഷണമൂട്ടുമായിരുന്നുവെന്നും ആദ പറഞ്ഞു. അത്തരത്തിൽ പക്ഷികളെ ഊട്ടാനൊക്കെ കഴിയുന്ന വിശാലമായ ഇടമാണ് താൻ തേടിയിരുന്നതെന്നും ആദ പറഞ്ഞു.

കഴിഞ്ഞ വർഷം സുശാന്തിന്റെ വീട്ടുമുറത്ത് നിൽക്കുന്ന ആദയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അന്നുമുതൽ താരം ആ ഫ്ലാറ്റ് വാങ്ങിയോ എന്നതുസംബന്ധിച്ച ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ അന്നുണ്ടായ മാധ്യമശ്രദ്ധയിൽ അസ്വസ്ഥയായിരുന്നു താനെന്നും വ്യക്തിജീവിതത്തിൽ സ്വകാര്യത ആ​ഗ്രിഹിക്കുന്നയാളാണ് താനെന്നും താരം പറഞ്ഞിരുന്നു.

2020 ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ചിച്ചോരെ, എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി, കൈ പോ ചെ തുടങ്ങിയ പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംതേടിയ താരമാണ് സുശാന്ത്.


#adahsharma #moves #sushantsinghrajput #mumbai #apartment

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall