ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം പറയുന്ന സബാഷ് മിത്തു.ചിത്രത്തില്‍ താപ്സിയാണ് മിതാലിയെ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ക്കു തന്നെ സിനിമാ ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരു പോലെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.ഇപ്പോഴിതാ സബാഷ് മിത്തുവിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് താപ്സി.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മിതാലി. അതുകൊണ്ട് തന്നെ മിതാലിയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ക്രിക്കറ്റ് പരിശീലനം ആരംഭിച്ചിരിക്കുകയാണ് താപ്സി. ഇതിന്റെ ചിത്രങ്ങള്‍ താപ്സി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം എന്നാണ് തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് താപ്സി കുറിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്.
രാഹുല്‍ ധൊലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ മിതാലിയുടെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.ചിത്രത്തിനായി താപ്സി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കെെയ്യടി നേടിയിരുന്നു.
Sabash Mithu narrates the life of Mithali Raj- Thapsi started cricket training