പ്രേഷകരുടെ ഇഷ്ട്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.
കണ്മണി എന്ന കഥാപാത്രമായി പ്രേഷര്‍ക്ക് മുന്നില്‍ എത്തിയ താരമാണ് മനീഷ മഹേഷ്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രമാണ് കണ്മണി.
പരമ്പര ആരംഭിച്ച വെറും മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ തന്നെ ഒരുപാട് ആരാധകരെ താരത്തിനു നേടിയെടുക്കാൻ സാധിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്.
ഒരു തനി നാടൻ പെൺകുട്ടിയുടെ വേഷമാണ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ മനീഷ മഹേഷ് അവതരിപ്പിക്കുന്നത്.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്ന മോഡൽ ലുക്കിലുള്ള സാരിയിലെ ഫോട്ടോ ഷൂട്ട് വരെ തരംഗമായിരുന്നു.
തനി നാടൻ വേഷം മാത്രമല്ല അല്പം മോഡേൺ ആയാലും തനിക്ക് ചേരുമെന്ന് താരം അതിലൂടെ തെളിയിച്ചു.ഇപ്പോൾ താരത്തിന്റെ ഡബ്‌സ്മാഷ്‌കളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു വലിയ വീട്ടിലെ പാവപ്പെട്ട വേലക്കാരിയുടെ റോളാണ് പാടാത്ത പൈങ്കിളി താരം അവതരിപ്പിക്കുന്നത്.
പക്ഷേ കഥാപാത്രത്തിൽ നിന്ന് യഥാർത്ഥജീവിതത്തിൽ താൻ വളരെ വ്യത്യസ്തമാണെന്നും അൽപം ഗൗരവം ഉള്ളതും മറ്റേതു തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് താരം പറയാതെ പറയുകയാണ് ഡബ്‌സ്മാഷ് വീഡിയോകളിലൂടെ. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ വീഡിയോകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
Paatatha Paingkili is a super hit series airing on Asianet. Like this series, each of these characters is a fan favorite