#IleanaDCruz | പ്രസവശേഷം പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല - ഇലിയാന ഡിക്രൂസ്

#IleanaDCruz | പ്രസവശേഷം പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല - ഇലിയാന ഡിക്രൂസ്
2024-03-02T15:41:00 | By MITHRA K P

(moviemax.in) ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കഴിഞ്ഞ കുറച്ചു നാളുകളായി ചലച്ചിത്ര രംഗത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നെല്ലാം വിട്ടു നിന്നിരുന്നു. താൻ പോസ്റ്റ്‌പാർട്ടം ഡിപ്രഷനിലായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇലിയാന തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തത്. കോ ഫീനിക്സ് ഡോളൻ എന്നാണ് ഇവരുടെ മകന്റെ പേര്. കുഞ്ഞ് ജനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ താൻ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്.

എന്നാൽ 'താൻ ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ട്ടപെട്ടു. പെട്ടന്നൊരു മോചനം എനിക്ക് അത്ര എളുപ്പമല്ലായിരുന്നു' എന്നാണ് ഇലിയാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. 'പ്രസവ ശേഷം ഉറക്കം നഷ്ട്ടപെട്ടു. പുതുതായി ഒന്നും ചെയ്യാതെ ആയി. കുടുംബം കുട്ടി എന്നത് മാത്രമായി ചിന്ത. മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല.

എന്നാൽ ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനവും സന്തോഷം നൽകിയിട്ടുണ്ടെന്നും' ഇലിയാന പറഞ്ഞു. ഇലിയാനയുടേതായി തിയേറ്ററുകളിൽ 'തേരാ ക്യാ ഹോഗാ ലവ്‌' എന്ന ചിത്രമാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബൽവീന്ദർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം എട്ടിന് തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ഫിലിംസാണ് നിർമ്മിക്കുന്നത്.

Content Highlight: #Postpartum #depression #birth #unable #sleep #IleanaDCruz

Next TV

Related Stories
'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

Jul 18, 2026 09:27 AM

'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

മുംബൈയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വെച്ച് ഡ്രസ് ഇട്ടു നോക്കാൻ ആവശ്യപ്പെട്ട പാപ്പരാസിക്ക് സറീൻ ഖാന്റെ ശക്തമായ മറുപടി. വിഡിയോ സോഷ്യൽ മീഡിയയിൽ...

Read More >>
സിനിമാ പ്രേമികൾക്ക് ഇന്ന് നല്ല ദിവസം; പ്രേക്ഷകർക്കായി ഇന്നിറങ്ങിയത് ആറ് പുതിയ ഒടിടി റിലീസുകൾ

Jul 17, 2026 04:47 PM

സിനിമാ പ്രേമികൾക്ക് ഇന്ന് നല്ല ദിവസം; പ്രേക്ഷകർക്കായി ഇന്നിറങ്ങിയത് ആറ് പുതിയ ഒടിടി റിലീസുകൾ

ജൂലൈ മൂന്നാം വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും 6 പുതിയ സിനിമകളും പരമ്പരകളും. സാമന്തയുടെ മാ ഇന്റി ബംഗാരം മുതൽ...

Read More >>
വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

Jul 15, 2026 04:07 PM

വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സ്റ്റണ്ടിനിടെ 150 അടി ഉയരത്തിൽ 30 മിനിറ്റ് തൂങ്ങിക്കിടന്ന അനുഭവം പങ്കുവെച്ച് ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ...

Read More >>
'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

Jul 13, 2026 04:46 PM

'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

ജുറാസിക് പാർക്ക് താരം സാം നീൽ അർബുദബാധയെത്തുടർന്ന് 78-ാം വയസിൽ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഡോ. അലൻ ഗ്രാൻഡ് എന്ന...

Read More >>
Top Stories

News Roundup

GCC News