#ShahidKapoor | താരപുത്രനായിട്ടും ബുള്ളിയിംഗ് നേരിട്ടു,അവര്‍ മോശമായി പെരുമാറി; ദുരനുഭവം പങ്കിട്ട് ഷാഹിദ് കപൂര്‍

#ShahidKapoor | താരപുത്രനായിട്ടും ബുള്ളിയിംഗ് നേരിട്ടു,അവര്‍ മോശമായി പെരുമാറി; ദുരനുഭവം പങ്കിട്ട് ഷാഹിദ് കപൂര്‍
Feb 29, 2024 01:18 PM | By Kavya N

ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. താരപുത്രനായിരിക്കുമ്പോഴും ഷാഹിദിന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിട്ടായിരുന്നു ഷാഹിദിന്റെ തുടക്കം. എന്നാല്‍ പിന്നീട് തന്റെ ഉള്ളിലെ അഭിനേതാവിനെ പുറത്തെടുക്കാന്‍ സാധിക്കുന്ന വേഷങ്ങളിലൂടെ ഷാഹിദ് കയ്യടി നേടുകയായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് വിഷ്‌ക് എന്ന ചിത്രത്തിലൂടെയാണ് ഷാഹിദ് ബോളിവുഡില്‍ അരങ്ങേറുന്നത്. പ്രമുഖ നടന്‍ പങ്കജ് കപൂറിന്റെ മകനാണ് ഷാഹിദ്.

എന്നിരുന്നാലും മുംബൈയില്‍ തനിക്ക് നിരന്തരം ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷാഹിദ് കപൂര്‍ വെളിപ്പെടുത്തുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തിയ കാലത്ത് തനിക്ക് സ്‌കൂളില്‍ നിന്നും ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷാഹിദ് പറയുന്നത്. തന്നെ പുറമേക്കാരനായിട്ടാണ് എല്ലാവരും കണ്ടത്. തന്റെ സംസാര രീതി കാരണം സ്‌കൂളില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും ഷാഹിദ് പറഞ്ഞു. ''എനിക്കൊരു കാമ്പിന്റെ ഭാഗമാകാനുള്ള കഴിവുണ്ടായിുരന്നില്ല. എന്റെ ക്ലാസില്‍ എന്നെ ആരും അംഗീകരിച്ചിരുന്നില്ല.

എന്നോട് അവര്‍ മോശമായി പെരുമാറി. ഞങ്ങള്‍ അന്ന് വാടകയ്ക്കാണ് താമസിച്ചിരുന്നത്. എല്ലാ കൊല്ലവും വീട് മാറും. അതിനാല്‍ എപ്പോഴും പുതിയ സുഹൃത്തുക്കളെ കണ്ടെത്തേണ്ടി വരുമായിരുന്നു ഷാഹിദ് പറഞ്ഞു . പിന്നീട് താന്‍ ബോളിവുഡിലേക്ക് കടന്നു വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ എന്നാണ് ഷാഹിദ് പറയുന്നത്. ഇവിടെ പുറമേക്കാരെ അത്ര പെട്ടെന്ന് അംഗീകരിക്കില്ലെന്നാണ് ഷാഹിദ് കപൂര്‍ പറയുന്നത്. നീ എങ്ങനെ ഇവിടെ എത്തി എന്ന പെരുമാറ്റമാണ്. വര്‍ഷങ്ങളോളം ഞാനത് നേരിട്ടു.

ക്രിയാത്മകമായി ഇടപെടണമെന്നുള്ളവര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവരും ഒരുമിക്കണം. പക്ഷെ അതിനര്‍ത്ഥം മറ്റുള്ളവരെ തള്ളുകയോ വലിച്ച് താഴെയിടുകയോ അവര്‍ക്ക് മുന്നില്‍ വാതിലടയ്ക്കുകയോ ചെയ്യരുത്'' എന്നാണ് ഷാഹിദ് പറയുന്നു. ''അന്ന് ഒരു കൗമരക്കാരനായ എനിക്ക് തിരിച്ചടിക്കാനുളള ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് എന്നെ ബുള്ളി ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ തിരിച്ച് ബുള്ളി ചെയ്യും. ഗുണ്ടകളോട് ഞാന്‍ ഗുണ്ടായിസം കാണിക്കും, കാരണം അത് അവര്‍ അര്‍ഹിക്കുന്നുണ്ട്'' എന്നും ഷാഹിദ് പറയുന്നു.

#Despite #being #star #child #faced #bullying #misbehaved #ShahidKapoor #shared #ordeal

Next TV

Related Stories
ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

Feb 4, 2025 09:13 PM

ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി...

Read More >>
'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്

Feb 4, 2025 04:15 PM

'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്

മാധുരി എന്ന അഭിനേത്രി എത്രമാത്രം പ്രൊഫഷണലാണെന്ന് താൻ മനസിലാക്കിയതും പ്രേം ഗ്രന്ഥിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണെന്നും നടൻ...

Read More >>
21 കോടി പ്രതിഫലം, കരീന ഫുൾ ടെെം വാച്ച്മാനെ വെക്കാൻ വെക്കാത്തതിന് കാരണം; താരങ്ങളെക്കുറിച്ച് സംവിധായകൻ

Feb 4, 2025 12:16 PM

21 കോടി പ്രതിഫലം, കരീന ഫുൾ ടെെം വാച്ച്മാനെ വെക്കാൻ വെക്കാത്തതിന് കാരണം; താരങ്ങളെക്കുറിച്ച് സംവിധായകൻ

ആശുപത്രിയിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ സെയ്ഫിനെ കണ്ടപ്പോൾ വലിയ പ്രശ്നമുള്ളതായി ആർക്കും തോന്നുന്നില്ല....

Read More >>
സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Feb 3, 2025 07:53 PM

സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

. രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവാണ് കെ.പി...

Read More >>
പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ

Feb 3, 2025 03:56 PM

പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ

ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായാണ് ആമിര്‍ ഖാൻ തെരുവിലേക്ക്...

Read More >>
കാറില്‍ കയറിയതും അയാള്‍ പാന്റ് അഴിച്ചു, എന്റെ കയ്യില്‍ കയറി പിടിച്ചു; രക്ഷകനെന്ന് കരുതിയ ഡോക്ടര്‍ ചെയ്തത്!

Feb 2, 2025 10:40 AM

കാറില്‍ കയറിയതും അയാള്‍ പാന്റ് അഴിച്ചു, എന്റെ കയ്യില്‍ കയറി പിടിച്ചു; രക്ഷകനെന്ന് കരുതിയ ഡോക്ടര്‍ ചെയ്തത്!

കാറില്‍ കയറിയതും കാര്‍ ഓടിച്ചിരുന്നയാള്‍ തന്റെ പാന്റിന്റെ സിബ് അഴിച്ചുവെന്നാണ് തിലോത്തമ ഞെട്ടലോടെ...

Read More >>
Top Stories