കാറില്‍ കയറിയതും അയാള്‍ പാന്റ് അഴിച്ചു, എന്റെ കയ്യില്‍ കയറി പിടിച്ചു; രക്ഷകനെന്ന് കരുതിയ ഡോക്ടര്‍ ചെയ്തത്!

കാറില്‍ കയറിയതും അയാള്‍ പാന്റ് അഴിച്ചു, എന്റെ കയ്യില്‍ കയറി പിടിച്ചു; രക്ഷകനെന്ന് കരുതിയ ഡോക്ടര്‍ ചെയ്തത്!
Feb 2, 2025 10:40 AM | By Athira V

(moviemax.in ) ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നു വരവോടെ തങ്ങളുടെ പ്രതിഭ അടയാളപ്പെടുത്താനും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിയെടുക്കാനുമൊക്കെ സാധിച്ച നിരവധി പേരുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പുതു ജീവന്‍ നല്‍കിയവരില്‍ കാലങ്ങളായി മുഖ്യധാര അവഗണിച്ചവരും അരികുവത്കരിച്ചവരുമായി ഒരുപാട് പേരുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് തിലോത്തമ ഷോം.

സമാന്തര സിനിമകളിലൂടെയാണ് തിലോത്തമ കരിയര്‍ ആരംഭിക്കുന്നത്. മണ്‍സൂണ്‍ വെഡ്ഡിംഗ് ആയിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് ഷാംഗ്ഹായ്, ആത്മവ, ക്വിസ്സ, എ ഡെത്ത് ഇന്‍ ഗ ഗഞ്ച്, ഹിന്ദി മീഡിയം, മാന്റോ, സര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . ലസ്റ്റ് സ്റ്റോറീസ് 2, ഡല്‍ഹി ക്രൈം, ദ നൈറ്റ് മാനേജര്‍, കോട്ട ഫാക്ടറി തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പാതാള്‍ ലോകിന്റെ രണ്ടാം സീസണിലും കയ്യടി നേടുകയാണ് തിലോത്തമ ഷോം. ഇതിനിടെ മുമ്പൊരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന വലിയൊരു ദുരന്തത്തെക്കുറിച്ച് തിലോത്തമ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഡല്‍ഹിയില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെക്കുന്നത്. ബസ് കാത്തു നില്‍ക്കെയുണ്ടായ സംഭവമാണ് താരം പങ്കുവച്ചത്.

''ഡല്‍ഹിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. ശൈത്യകാലമായിരുന്നു. ഒരു കാര്‍ അരികില്‍ വന്നു നിന്നു. അതില്‍ ആറു പേരുണ്ടായിരുന്നു. അവര്‍ എന്നെ കമന്റടിക്കാനും ശല്യം ചെയ്യാനും തുടങ്ങി. ഒരാള്‍ കല്ലെടുത്തെറിഞ്ഞു. ഞാന്‍ കുറച്ച് മാറി നിന്നു. ഓടിയാല്‍ അവര്‍ക്ക് എന്നെ ഓടി തോല്‍പ്പിക്കാന്‍ സാധിക്കുന്നതേയുള്ളൂ. അതിനാല്‍ ലിഫ്റ്റ് ചോദിക്കാമെന്ന് കരുതി റോഡിലേക്ക് മാറി നിന്നു'' താരം പറയുന്നു.

എന്നാല്‍ കൈ കാണിച്ചിട്ടും പല വണ്ടികളും നിര്‍ത്താതെ പോയി. ഒടുവില്‍ ഒരു കാര്‍ നിര്‍ത്തിയെന്നാണ് തിലോത്തമ പറയുന്നത്. പക്ഷെ തിലോത്തമയുടെ ജീവിതത്തില്‍ മറക്കാനാകാത്ത ദുരന്തമായിരുന്നു താരത്തെ കാത്തിരുന്നത്. കാറില്‍ കയറിയതും കാര്‍ ഓടിച്ചിരുന്നയാള്‍ തന്റെ പാന്റിന്റെ സിബ് അഴിച്ചുവെന്നാണ് തിലോത്തമ ഞെട്ടലോടെ ഓര്‍ക്കുന്നത്.

''അയാള്‍ ഡോക്ടര്‍ ആയിരുന്നതിനാല്‍ സുരക്ഷിതമാണെന്ന് കരുതിയാണ് കയറിയത്. മുന്‍ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നത്. അയാള്‍ പെട്ടെന്ന് പാന്റിന്റെ സിബ് അഴിച്ചു. എന്റെ കയ്യില്‍ കയറി പിടിച്ചു.

എന്നെക്കൊണ്ട് എന്തോ ചെയ്യിക്കാന്‍ നോക്കുകയായിരുന്നു. അയാള്‍ കയ്യില്‍ പിടിച്ചതും ഞാന്‍ അയാളെ അടിച്ചു. എന്താ ഞാന്‍ ചെയ്തതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. സ്വാഭാവിക പ്രതികരണമായിരുന്നു അത്.

അതോടെ അയാള്‍ വണ്ടി നിര്‍ത്തി. അയാള്‍ തെറി പറഞ്ഞു കൊണ്ട് എന്നോട് കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു'' എന്നാണ് തിലോത്തമ ഓര്‍ക്കുന്നത്.

താനും ഇന്നും ഭീതിയോടെ ഓര്‍ക്കുന്ന അനുഭവാണ് അതെന്നാണ് തിലോത്തമ പറയുന്നത്. അന്ന് തന്നെ രക്ഷിച്ചത് പ്രതികരിക്കാനുണ്ടായ സ്വാഭാവികമായ തോന്നല്‍ മാത്രമാണെന്നാണ് തിലോത്തമ പറയുന്നത്. അതേസമയം പാതാള്‍ ലോക് സീസണ്‍ ടുവിലാണ് തിലോത്തമയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്. സിനിമകളും സീരീസുകളുമൊക്കെയായി സജീവമാണ് തിലോത്തമ.

#tilotamashome #opened #up #about #bad #experience #that #still #makes #her #scared

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






https://moviemax.in/-